HOME
DETAILS
MAL
ജീവനക്കാരന് കൊവിഡ്; ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു
backup
May 13 2020 | 04:05 AM
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനക്കമ്പനിയിലെ ഡല്‍ഹി ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ഓഫിസ് അണുവിമുക്തമാക്കുന്നതിനായി രണ്ടു ദിവസത്തേക്ക് അടച്ചു. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനില്‍ പ്രവര്‍ത്തിച്ചുവരുകയാണ് എയര്‍ ഇന്ത്യ. ഇപ്പോള്‍ 12 രാജ്യങ്ങളിലുള്ള 15,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി 64 എയര്‍ ഇന്ത്യ ഫ്ളൈറ്റുകളാണ് മെയ് 5നും 14നുമിടയില്‍ സര്‍വിസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ചൈനയിലെ ഗുവാങ്ഷാവുവിലേക്ക് കാര്‍ഗോ ഫ്ളൈറ്റ് പറത്തിയ എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഗുവാങ്ഷാവുവിലേക്ക് ഏപ്രില്‍ 18ന് മെഡിക്കല്‍ ഉപകരണങ്ങള്‍ എടുക്കാനായി ബോയിങ് 787 വിമാനം സര്‍വിസ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."