HOME
DETAILS

ആരോഗ്യസേതു ആപ് നിര്‍ബന്ധമാക്കുന്നത്  നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ

  
backup
May 13 2020 | 04:05 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b8%e0%b5%87%e0%b4%a4%e0%b5%81-%e0%b4%86%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7
 
 
 
 
ന്യൂഡല്‍ഹി: ആരോഗ്യ സേതു ആപ്പിനെതിരെ വിമര്‍ശനവുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്ന് വ്യക്തിവിവര സുരക്ഷാ ബില്ലിന്റെ ആദ്യ കരടുരൂപത്തിന് നേതൃത്വം കൊടുത്ത കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. 'ഏത് നിയമത്തിന്റെ കീഴിലാണ് നിങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കാന്‍ കഴിയുക? ഈ ആപ്പ് ഒരാളില്‍ നിര്‍ബന്ധമാക്കാന്‍ ഒരു നിയമവും നിലവിലില്ല- അദ്ദേഹം പറഞ്ഞു.മെയ് ഒന്നിനാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി ഉത്തരവിടുന്നത്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാര്‍ക്ക് ആപ്പ് നിര്‍ബന്ധമാക്കി. പ്രാദേശിക അധികൃതരോട് കണ്ടെയിന്‍മെന്റ് മേഖലകളില്‍ ആപ്പിന്റെ ഉപയോഗം 100 ശതമാനമാക്കാനും ദേശീയ ദുരന്തനിവാരണ ആക്ടിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.ആരോഗ്യ സേതു ആപ്പ് ഇല്ലാത്തവരെ 1000 രൂപ പിഴ ചുമത്തി ആറുമാസം വരെ ജയിലിലടയ്ക്കുമെന്ന് നോയിഡ പൊലിസ് പറഞ്ഞിരുന്നു. അതേസമയം പൊലീസിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ ചൂണ്ടിക്കാട്ടി.
'നോയിഡ പൊലിസിന്റെ ഉത്തരവ് തികച്ചും നിയമവിരുദ്ധമാണ്. ഞാന്‍ കരുതുന്നത് ഇത് ഇപ്പോഴും ഒരു ജനാധിപത്യരാജ്യമാണെന്നാണ്. ഇത്തരം ഉത്തരവുകള്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ല. നിര്‍ദേശങ്ങള്‍ക്കൊരിക്കലും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കാനുള്ള നിയമസാധുതയില്ല. ദേശീയ ദുരന്തനിവാരണ ആക്ടിന്റെയും എപിഡമിക് ഡിസീസസ് ആക്ടിന്റെയും ചട്ടങ്ങള്‍ ഒരു പ്രത്യേക കാരണത്തിനുമേല്‍ രൂപീകരിക്കുന്നതാണ്. എന്റെ കാഴ്ചപ്പാടില്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമപരമായ സമിതിയല്ല'- അദ്ദേഹം പറഞ്ഞു.
സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യത്തില്‍ സുപ്രിം കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. വിവരസുരക്ഷാ കമ്മിറ്റിയുടെ അധ്യക്ഷനായി സര്‍ക്കാരായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണയെ നിയമിച്ചത്. വ്യക്തിവിവരങ്ങള്‍ നിയമപരമായും വ്യക്തമായും മാത്രമേ വിനിയോഗിക്കാവൂ എന്നാണ് കമ്മിറ്റി നിര്‍ദേശിക്കുന്നത്. അതിന് വ്യക്തികളുടെ അറിവും സമ്മതവും വേണമെന്നും കമ്മിറ്റി പറയുന്നു.അതേസമയം ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഫ്രാന്‍സിലെ സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ എലിയട്ട് ആല്‍ഡേഴ്‌സണ്‍ ആരോഗ്യ സേതു ആപ്പിലെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ സേതു ആപ്പിലെ  ആയിരക്കണക്കിന് ആളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി ഹാക്കര്‍ പറഞ്ഞു. ഇന്ത്യയിലെ മധ്യപ്രദേശ് സര്‍ക്കാര്‍ കൊവിഡ് ആപ്പ് നിര്‍മിച്ചിരിക്കുന്നത് ഈവിധമാണ് എന്ന് അടിക്കുറിപ്പിട്ടാണ് ഹാക്കര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആപ്പില്‍ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago