പശുവിനെ 'തൊടാതെ' കുമ്മനം രാജശേഖരന്
പശുവിനെ അറുക്കരുതെന്ന സുരേന്ദ്രന്റെ വെല്ലുവിളി അറിഞ്ഞിട്ടില്ലെന്നു ന്യായീകരണം
മലപ്പുറം: കേരളത്തിലും പശുവിനെ അറുക്കാന്‍ സമ്മതിക്കില്ലെന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ പ്രസ്താവനയില്‍നിന്ന് ഒഴിഞ്ഞുമാറി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സുരേന്ദ്രന്റെ പ്രസ്താവന താന്‍ കേട്ടിട്ടില്ലെന്ന് അദ്ദേഹം മലപ്പുറത്തു പറഞ്ഞു.
കേരളത്തിലെവിടെയും പശുവിനെ അറുക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ സുരേന്ദ്രന് കഴിഞ്ഞ ദിവസം മലപ്പുറത്തു സ്വകാര്യ ചാനല്‍ പരിപാടിയില്‍ അറുക്കുന്നവരെ വെല്ലുവിളിച്ചിരുന്നതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബീഫ് കഴിക്കുന്നവരുടെ വോട്ട് വേണ്ടെന്നു പറയുമോ ചോദ്യത്തില്‍നിന്നും കുമ്മനം ഒഴിഞ്ഞുമാറി. മലപ്പുറത്തു ബി.ജെ.പിക്കെതിരേ ശിവസേന പിന്തുണയുള്ള മറ്റൊരു സ്ഥാനാര്‍ഥി മത്സരിക്കുന്നതു തിരിച്ചടിയാകില്ല. ജിഷ്ണുവിന്റെ അമ്മയ്ക്കു നീതി ഉറപ്പാക്കുന്നതിനു കരാര്‍ എഴുതേണ്ട അവസ്ഥയാണ് കേരളത്തിലേത്. കോണ്‍ഗ്രസ് നേതാക്കളുമായി പാര്‍ട്ടി വിടുന്നവരുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. സി.പി.എമ്മുകാരും പാര്‍ട്ടി വിട്ടുപോകുമോയെന്ന പേടിയാണ് കോടിയേരിക്കെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."