HOME
DETAILS

ആവേശം കൊട്ടിയടങ്ങി

  
backup
April 10 2017 | 20:04 PM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

മലപ്പുറം: ആവേശം കൊടികെട്ടിയെത്തിയ പ്രചാരണക്കൊഴുപ്പോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം. കൊട്ടും ആരവവും മുഴക്കി നഗരവീഥികളില്‍ ശബ്ദപ്രചാരണത്തിനു ലോങ്‌ബെല്‍. ഇന്നലെ വൈകിട്ട് ആറിനു പ്രചാരണം അവസാനിക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പേ നഗരങ്ങളും ഗ്രാമീണ ഊടുവഴികളും നിറഞ്ഞുനിന്ന പ്രചാരണ പരിപാടികളാണ് നഗരങ്ങളില്‍ കൊട്ടിക്കലാശിച്ചത്.
രാവിലെ മുതലേ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചാരണ വാഹനങ്ങളുമായി നിരത്തിലുണ്ടായിരുന്നു. ഉച്ചതിരിഞ്ഞതോടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു അവസാന മണിക്കൂര്‍ പ്രചാരണം.


ജില്ലാ ആസ്ഥാനത്തു കലാശക്കൊട്ട് ഒഴിവാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതോടെ മലപ്പുറം കുന്നുമ്മല്‍ ജങ്ഷനില്‍ വൈകിട്ടോടെ പ്രചാരണ വാഹനങ്ങളൊഴിഞ്ഞു.
മലപ്പുറത്തു യു.ഡി.എഫ് പ്രവര്‍ത്തകരുടെ കലാശക്കൊട്ട് കിഴക്കേത്തലയിലാണ് നടന്നത്. വൈകിട്ട് മൂന്നോടെതന്നെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും പ്രചാരണ വാഹനങ്ങളുടെയും വലിയൊരു നിരയാണ് കിഴക്കേത്തലയിലേക്ക് ഒഴുകിയെത്തിയത്.


കൊട്ടിക്കലാശം തീരാന്‍ പതിനെഞ്ചു മിനിറ്റു ബാക്കിനില്‍ക്കെ അഞ്ചേ മുക്കാലോടെ സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയെത്തിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു വരവേറ്റു. തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത കുഞ്ഞാലിക്കുട്ടി ആറിനു പ്രചാരണത്തിനു ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നു. പാട്ടുവണ്ടികള്‍, അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ എന്നിവയും അലങ്കരിച്ച വാഹനങ്ങളും കലാശക്കൊട്ടിനു കൊഴുപ്പേകി. പച്ച വസ്ത്രം ധരിച്ചും പതാക വീശിയും നഗരത്തില്‍ രണ്ടു മണിക്കൂറോളം ആവേശപ്രചാരണത്തില്‍ പങ്കെടുത്താണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.
ജില്ലാ ആസ്ഥാനത്തു കൊട്ടിക്കലാശം നിരോധിച്ചതിനാല്‍ വടക്കേമണ്ണയിലായിരുന്നു ഇടതുമുന്നണിയുടെ കൊട്ടിക്കലാശം. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ അണിനിരന്നു.


പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ രാവിലെ വെങ്ങാടുനിന്നാണ് ഫൈസലിന്റെ റോഡ് ഷോ ആരംഭിച്ചത്. നിരവധി ബൈക്കുകളുടെയും പ്രചാരണ വാഹനങ്ങളുടെയും അകമ്പടിയോടെ പെരിന്തല്‍മണ്ണ, മങ്കട, മഞ്ചേരി മണ്ഡലങ്ങളില്‍ ഉച്ചയ്ക്കു മുന്‍പേ റോഡ് ഷോ നടന്നു.


യുവജന നേതാക്കളും എം.എല്‍.എമാരുമായ ടി.വി രാജേഷ്, കെ. രാജന്‍, ആര്‍. രാജേഷ്, മുഹമ്മദ് മുഹ്‌സിന്‍, എല്‍ദോ എബ്രഹാം എന്നിവര്‍ ഫൈസലിനു തേരാളികളായി. ഉച്ചയ്ക്കു ശേഷം മലപ്പുറം, കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി അവസാന നിമിഷം നേരിട്ടെത്തി വോട്ടുതേടി.
 എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശ് കൊട്ടിക്കലാശത്തോടനുബന്ധിച്ചു റോഡ് ഷോ നടത്തി. പെരിന്തല്‍മണ്ണയില്‍നിന്നു തുടങ്ങി വൈകിട്ടോടെ മലപ്പുറം കുന്നുമ്മലില്‍ എത്തി.   ജില്ലാ ആസ്ഥാനത്തു കലാശക്കൊട്ട് ഒഴിവാക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനമുള്ളതിനാല്‍ ഇതു നേരിയ നേരിയ പ്രശ്‌നത്തിനിടയാക്കി. തുടര്‍ന്നു പൊലിസെത്തി പ്രവര്‍ത്തകരെ തിരിച്ചുവിടുകയായിരുന്നു.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago