HOME
DETAILS
MAL
ബജറ്റില്‍ നിസാര തുക നീക്കിവെച്ച നടപടി പ്രതിഷേധാര്‍ഹം
backup
July 10 2016 | 06:07 AM
മലപ്പുറം: 45 മീറ്ററില്‍ സ്ഥലമേറ്റെടുപ്പ് നടത്തി ദേശീയപാത 66 നാല് വരിയായി വികസിപ്പിക്കുന്നതിന്, 50000 കോടി രൂപ ചെലവു വരുന്ന സ്ഥാനത്ത് നിസാര തുക നീക്കിവെച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, ചെയര്മാന് വി.പി ഉസ്മാന് ഹാജി എന്നിവര്‍ പറഞ്ഞു. മാര്‍ക്കറ്റ് നിരക്കിലുള്ള നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഇരകളുടെ ഭൂമിയും കിടപ്പാടവും ചുളുവിലക്ക് തട്ടിയെടുത്ത് ബി.ഒ.ടി ടോള്‍ മാഫിയക്ക് സമര്‍പ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."