അതേ, ആകാശ യാത്രയുടെ നിയന്ത്രണവും വളയിട്ട കൈകളാല്‍; മൂന്ന് വിമാനങ്ങള്‍ കേരളത്തില്‍ നിന്ന്
കൊണ്ടോട്ടി:ലോക വനിതാ ദിനത്തില്‍ കേരളം ഉള്‍പ്പടെ ഏഴ് വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് പൂര്‍ണമായും വനിതകള്‍.
കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം, മുംബൈ, ചെന്നൈ, മംഗലാപുരം, ദില്ലി വിമാനത്താവളങ്ങളില്‍ നിന്നാണ് വെള്ളിയാഴ്ച പൈലറ്റുമാര്‍ ഉള്‍പ്പടെ മുഴുവന്‍ ജീവനക്കാരേയും വനിതകളെ മാത്രം ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പറക്കുന്നത്.
കൊച്ചി, ദില്ലി, മംഗലാപുരം, മുംബൈ എന്നീ നാലു വിമാനത്താവളങ്ങളില്‍ നിന്ന് ദുബൈയിലേക്കും, കരിപ്പൂരില്‍ നിന്ന് റാസല്‍ഖൈമ, തിരുവന്തപുരത്ത് നിന്ന് മസ്‌ക്കറ്റ്, ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുമുളള വിമാനങ്ങളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുക.
വിമാനങ്ങളില്‍ മാത്രമല്ല വിമാനത്താവളങ്ങളിലും വനിതാ ജീവനക്കാരായിരിക്കും ഈ വിമാനങ്ങള്‍ പുറപ്പെടുന്ന സമയത്തുണ്ടാവുക.വിമാനത്താവള കൗണ്ടറുകളും,ഗ്രൗണ്ട് ഹാന്‍ഡ്‌ലിംങ് പ്രവര്‍ത്തികളും വനിതകള്‍ നിയന്ത്രിക്കും.
ഒരോ വിമാനത്താവളങ്ങളിലും പ്രത്യേകം കേക്ക് മുറിച്ച് വനിതാ ദിനം ആഘോഷമാക്കും. ഇതിന് പുറമെ വിമാനങ്ങളിലെ യാത്രക്കാരായ സ്ത്രീകള്‍ക്കും ചെറിയ കുഞ്ഞുങ്ങള്‍ക്കും റോസാപ്പൂവ് നല്‍കി സ്വീകരിക്കും.
ലോക വനിതാ ദിനത്തിന്റെ പ്രധാന്യം മുന്‍നിര്‍ത്തിയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വൈമാനകരെ അടക്കം സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി ഏഴ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്താന്‍ പട്ടിക തയാറാക്കിയത്. നേരത്തെ ഓണം, വിഷു ദിനങ്ങളില്‍ വിമാനങ്ങളില്‍ സദ്യവട്ടമൊരുക്കിയും എയര്‍ഇന്ത്യ ശ്രദ്ധേയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."