വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ മാത്രം കൊവിഡ് പിടിപ്പെട്ടവരുടെ എണ്ണം ഒന്‍പതായി, രണ്ടു പൊലിസുകാര്‍ക്കും രോഗം
കല്‍പ്പറ്റ: കൊവിഡ്-19ന്റെ ആദ്യഘട്ടങ്ങളിലെല്ലാം സൂക്ഷ്മതയോടെ കരുക്കള്‍ നീക്കിയ വയനാട്ടില്‍ രണ്ടാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലൂടെ മാത്രം കൊവിഡ് പിടിപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. ഇതില്‍ രണ്ട് പൊലിസുകാരും ഉള്‍പ്പെടും. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ചെന്നൈ മാര്‍ക്കറ്റില്‍ നിന്നും വയനാട്ടിലേക്ക് ചരക്കുമായെത്തിയ മാനന്തവാടിയിലെ 52കാരനായ ട്രക്ക് ഡ്രൈവറുടെ സമ്പര്‍ക്കങ്ങളില്‍ പെട്ടവരാണ് ഈ ഒന്‍പത് പേരും.
ഇതില്‍ മലപ്പുറത്തും കണ്ണൂരിലും കൊവിഡ്-19 സ്ഥിരീകരിച്ച പൊലിസ് ഓഫിസര്‍മാര്‍ മാനന്തവാടി സ്‌റ്റേഷനില്‍ ജോലി ചെയ്തവരാണ്. മീനങ്ങാടി, ചീരാല്‍ സ്വദേശികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച മാനന്തവാടി പൊരുന്നന്നൂര്‍ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ 20കാരനില്‍ നിന്നാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം പിടിപ്പെട്ടത്.
മൂന്നുപേരുമായി ബൈക്കിയിലെത്തിയ യുവാവിനെ പൊലിസ് കസ്റ്റഡയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചിരുന്നു. ഇതിലെ സമ്പര്‍ക്കമാവാം പൊലിസുകാര്‍ക്ക് രോഗം പടരാന്‍ കാരണം. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ തന്നെ സ്‌റ്റേഷനില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലിസുകാരും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. എല്ലാവരുടെയും സാമ്പിളുകളും പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഇതില്‍ ഇന്നെല പുറത്തുവന്ന രണ്ടുപേരുടേതാണ് പൊസിറ്റീവായത്. ഇന്നലെ വയനാട്ടില്‍ പൊസിറ്റാവായ രണ്ട് കേസുകള്‍ ട്രക്ക് ഡ്രൈവറുടെ 27കാരിയായ മകളും അവരുടെ അഞ്ച് വയസുള്ള മകളുമാണ്. ഇവരുടെ 11 മാസം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിന് ഈ മാസം 11ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ ആറുപേര്‍ക്കാണ് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ട്രക്ക് ഡ്രൈവറുടെ വയോധികയായ മാതാവ്, ഭാര്യ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ ഇയാളുടെ സഹായിയുടെ മകനും സുഹൃത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സുഹൃത്തിനെ ചോദ്യം ചെയ്തതിനിടയിലാണ് രണ്ട് പൊലിസുകാര്‍ക്കും കൊവിഡ്-19 പിടിപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."