ലോക കപ്പ് ഫുട്‌ബോളിന്റെ അവിസ്മരണീയ ചിത്രങ്ങളുമായി സോയൂസ്റ്റാര്‍ കൂട്ടായ്മ
മാള: ലോക കപ്പിന്റെ ആരവവും ആവേശവും നിറഞ്ഞ അവിസ്മരണീയ ചരിത്ര മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളുമായി പൂപ്പത്തി സോയൂസ്റ്റാര്‍ കൂട്ടായ്മ ഒരുക്കിയ ഗാലറി വ്യത്യസ്തമായി.
കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ പൂപ്പത്തി ഗ്രാമത്തില്‍ ലോക കപ്പ് മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റെയും സോയൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന്റേയും ചരിത്രങ്ങള്‍ അടയാളപ്പെടുത്തുന്ന അപൂര്‍വ ദൃശ്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ ഇന്നത്തെ വര്‍ണ ചിത്രങ്ങള്‍ അടങ്ങിയ ഗാലറിയില്‍ ചരിത്രത്തില്‍ ഇടം നേടിയ ഗോളുകളുടേയും മിന്നുന്ന പ്രകടങ്ങളുടേയും കണ്ണുരുട്ടലിന്റേയും അപൂവ നിമിഷങ്ങള്‍ കാണാവുന്നതാണ്.
കാല്‍പ്പന്തിന്റെ രൂപ പരിണാമങ്ങളും സ്റ്റാമ്പുകളും ചിത്രങ്ങളിലുണ്ട്.
മറഡോണ ദൈവത്തിന്റെ കൈകളാല്‍ നേടിയ വിവാദ ഗോളിന്റെ ചിത്രവും ഗാലറിയില്‍ കാണാം.
അത്തരത്തില്‍ ലോക കപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട നൂറോളം അപൂര്‍വ ചിത്രങ്ങളാണ് ചരിത്ര വഴികളില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ കേരള ഫുട്‌ബോളിന്റെയും സുവര്‍ണ നിമിഷങ്ങള്‍ അടങ്ങിയ ചിത്രങ്ങളും ഗാലറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഈ ഗാലറിക്ക് നടുവില്‍ വലിയ സ്‌ക്രീന്‍ സജ്ജമാക്കിയാണ് കളി കാണുന്നത്.
സ്ത്രീകള്‍ അടക്കം നിരവധി പേരാണ് കുടുംബവുമൊത്തു കളികാണാന്‍ എത്തുന്നത്. കളി കാണുന്നവര്‍ക്ക് കാപ്പിയും കടിയും സംഘാടകര്‍ സൗജന്യമായി നല്‍കുന്നുണ്ട്. നൂറോളം പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് ഗാലറിക്കുള്ളിലുള്ളത്.സ്ത്രീ പങ്കാളിത്തത്തിലും സംഘാടക മികവിലും ജനശ്രദ്ധ ആകര്‍ഷിച്ച പൂപ്പത്തി സോയൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന്റെ ആവേശം അവസാനിക്കും മുന്‍പാണ് ലോക കപ്പിന്റെ ആരവം ഈ ഗ്രാമത്തില്‍ പകര്‍ന്നിരിക്കുന്നത്.
വ്യത്യസ്ത ടീമുകളുടെ ആരാധകര്‍ സ്ത്രീകള്‍ അടക്കം ഒരുമിച്ചിരുന്ന് ലോക കാല്‍പന്തുകളിയുടെ ആഗ്രഹവും അഭിപ്രായങ്ങളും പങ്കുവച്ചാണു സോയൂസ്റ്റാര്‍ ഒരുക്കിയ ഗാലറിക്കുള്ളില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."