മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ഭവനവായ്പ അനുവദിക്കുക: എസ്.ടി.യു
ഒളവണ്ണ: മത്സ്യവിതരണത്തൊഴിലാളികള്ക്ക് പലിശരഹിത ഭവന വായ്പ അനുവദിക്കണമെന്ന് ഒളവണ്ണ പഞ്ചായത്ത് എസ്.ടി.യു. മത്സ്യവിതരണ തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. കോയ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
ഇമ്പിച്ചഹമ്മദ് പാലാഴി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സൈതലവി, കെ.എസ്. അലവി പൂളേങ്കര, മുഹമ്മദാലി മൂര്‍ക്കനാട്, കെ. അബ്ബാസ്, ഇ. കമറുദ്ദീന്, മൊയ്തീന് മാത്തറ, കോയ സി. പാലാഴി സംസാരിച്ചു. ടി.പി. മുനീര്‍ കള്ളിക്കുന്ന് സ്വാഗതവും സി.ടി. അഷ്റഫ് പാലാഴി നന്ദിയും പറഞ്ഞു.
പുതിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ഇമ്പിച്ചഹമ്മദ് പാലാഴി(പ്രസിഡന്റ്), പി.സി. മുഹമ്മദ് മൂര്‍ക്കനാട്, പി.ടി. സിദ്ദീഖ് പാലാഴി, കെ.വി. നാസര്‍ എം.ജി. നഗര്‍(വൈസ് പ്രസിഡന്റുമാര്‍), ടി.പി. മുനീര്‍ കള്ളിക്കുന്ന് (ജനറല്‍ സെക്രട്ടറി), എം. ആലി കൊടിനാട്ട് മുക്ക്, സി. മുസ്തഫ കമ്പിളിപ്പറമ്പ്, സി.ടി. അഷ്റഫ് പാലാഴി (സെക്രട്ടറിമാര്‍), ത്വാഹ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."