മരുതമേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; ജനം ഭീതിയില്‍
എടക്കര: മരുതമേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ആനക്കൂട്ടംഏക്കര്‍ കണക്കിനു കൃഷിയിടങ്ങളില്‍ നാശം വിതച്ചു. മദ്ദളപ്പാറ പ്രദേശത്താണ് ആന കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങിയത്. ആനക്കൂട്ടത്തിനു മുന്‍പില്‍ പെട്ട ചെമ്പന്‍ മുഹമ്മദ് ഓടി രക്ഷപെടുകയായിരുന്നു.
വലിയ പീടിയക്കല്‍ കുഞ്ഞു, ആര്യാടന്‍ സജി, കുപ്പോത്ത് സുരേഷ് ബാബു, ആര്യാടന്‍ ആമിന, അടിച്ചിക്കോട്ടില്‍ അലവിക്കുട്ടി, വയനാടന്‍ മൊയ്തീന്‍, മഠത്തില്‍ ആയിഷ, മഠത്തില്‍ സലാം, പുത്തന്‍ പുരയ്ക്കല്‍ ആയിഷ, പുല്ലാനിക്കാട്ടില്‍ ഹുസൈന്‍, എടക്കാട്ട് ഹുസൈന്‍, തയ്യില്‍ ബാബു, താഴത്തോടത്തില്‍ ഇബ്രാഹീം, അങ്കപ്പള്ളി അബൂബക്കര്‍, താഴത്തേടത്തില്‍ റുഖിയ, താഴത്തേടത്തില്‍ അലി, ചാക്കാലക്കുന്നന്‍ മായിന്‍കുട്ടി, കാരപ്പുറം മുത്തു, കൊട്ട തൊടിക ഹംസ കുട്ടി, ആര്യാടന്‍ കദീജ, പൗവ്വത്തില്‍ രാജന്‍, അടിച്ചിക്കോട്ടില്‍ ഫാത്തിമ, ആര്യാടന്‍ റഷീദ്, അടിച്ചിക്കോട്ടില്‍ ഗഫൂര്‍, കാരക്കുന്നന്‍ അബൂബക്കര്‍, എടപ്പാലം ഹംസ, അര്യാടന്‍ അയ്യൂബ്, തുടങ്ങിയ കര്‍ഷകരുടെ കൃഷിഭൂമിയില്‍ നാശം വിതച്ചു. വാഴ, തെങ്ങ്, കമുങ്ങ്, റബര്‍, കശുമാവ്, തുടങ്ങിയ വിളകളാണ് കൂടുതലും നശിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി സന്ധ്യയോടെ ആനക്കൂട്ടം കൃഷിയിടത്തില്‍ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നുണ്ട്. ആനക്കൂട്ടം കാരണം നാട്ടുകാര്‍ പുറത്തിറങ്ങാനും ഭയക്കുന്നുണ്ട്.
ആനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ വനാതിര്‍ത്തിയില്‍ വൈദ്യുതി വേലിയോ, കിടങ്ങോ സ്ഥാപിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. അല്ലാത്തപക്ഷം കൃഷിയിടം ഉപേക്ഷിച്ചു ജീവനും കൊണ്ടു മറ്റെവിടെങ്കിലും പോകേണ്ട ഗതികേടിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."