ചാര്‍ട്ടേര്‍ഡ് വിമാന സര്‍വിസുമായി യു.എ.ഇ കെ.എം.സി.സി; അനുമതി തേടി അപേക്ഷ നല്‍കി
ദുബൈ: കോവിഡ്- 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാതൃരാജ്യത്തേക്കു മടങ്ങാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ സര്‍വിസ് ഏര്‍പെടുത്താന്‍ യു.എ.ഇ കെ.എം.സി.സിയുടെ നാഷനല്‍ കമ്മിറ്റി തീരുമാനിച്ചു.
ഇതിനുള്ള അനുമതി തേടി ഭാരവാഹികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്ര കാര്യാലയങ്ങളെയും സമീപിച്ചു. സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ എന്നിവരാണ് അനുമതിക്കായി അധികൃതര്‍ മുമ്പാകെ അപേക്ഷ നല്‍കിയത്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു നാട്ടിലേക്കു പോകാന്‍ അവസരം കാത്തിരിക്കുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് അടിയന്തര വിമാന സര്‍വിസ് നടത്താനും പൗരരെ ഉടനടി നാട്ടിലെത്തിക്കാനും നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് കെ.എം.സി.സി നേരിട്ടു വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു സര്‍വിസ് നടത്താനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചത്.
പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തുന്ന കാലതാമസം പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നതിനിടെയാണു കെ.എം.സി.സിയുടെ പുതിയ ഉദ്യമം.വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തെ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്കു പോവകാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവരില്‍ അടിയന്തര സാഹചര്യത്തിലുള്ളവര്‍ക്കു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."