HOME
DETAILS
MAL
2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ടാബുകള്‍ നല്‍കും
backup
March 07 2019 | 19:03 PM
തിരുവനന്തപുരം: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് ഐ.ടി മിഷന് തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്.
സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതിനായി പുതിയ ടാബുകള്‍ നല്‍കും. എന്‍.ഇ.ജി.പി ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ഉപയോഗിച്ചാണ് ടാബുകള്‍ വാങ്ങിയത്. നിലവില്‍ സംസ്ഥാനത്ത് 700 അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."