ജില്ലക്ക് പുതിയ മുന്‍സിഫ് കോടതി; അനിശ്ചിതത്വം തുടരുന്നു
കോഴിക്കോട്: ജില്ലയില്‍ മൂന്നാമത്തെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു.
പയ്യോളിക്കും പേരാമ്പ്രക്കും പുറമേ താമരശ്ശേരിയിലെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാക്കി മാറ്റാനുള്ള നടപടിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.തസ്തികകള്‍ അനുവദിക്കുന്നതിലാണ് പ്രഥമഘട്ടത്തില്‍ പ്രശ്നമുണ്ടായിരുന്നതെങ്കില്‍ ജൂനിയര്‍ സൂപ്രണ്ട് ഇല്ലാത്തതാണ് ഏറ്റവും ഒടുവിലായി നേരിടുന്ന പ്രശ്നം.
യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചത് കൂടാതെ ഡെപ്യൂട്ടി നാസിര്‍, ആമീന്‍, കോര്‍ട്ട്കീപ്പര്‍, പ്രോസസ് സെര്‍വര്‍ തുടങ്ങിയ തസ്തികകള്‍ പുതിയ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിക്കാത്തത് തിരിച്ചടിയായിരിക്കുന്നത്. ക്രിമിനല്‍ പ്രോസീജ്യര്‍ കോഡ് അനുശാസിക്കുന്നത് പ്രകാരം സിവില്‍ സ്യൂട്ടുകള്‍ കൈകാര്യം ചെയ്യണമെങ്കില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ സാനിധ്യമുണ്ടാവണം.നിലവില്‍ രണ്ട് സര്‍ക്കാരിന്റെ കാലഘട്ടത്തിലുമായി 16 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ താമരശ്ശേരി മേഖലയില്‍നിന്ന് ആയിരക്കണക്കിനു കേസുകളാണ് വിചാരണയ്ക്കു വരുന്നത്. ജില്ലയില്‍ കൂടുതല്‍ സിവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന താമരശ്ശേരിയില്‍ പുതിയ മുന്‍സിഫ് കോടതി വരാന്‍ പോകുന്നെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. കേസിനായി നഗരത്തിലെത്താനുള്ള അധ്വാനവും ചിലവും കുറയുമെന്നതാണ് ജനങ്ങള്‍ക്ക് ആശ്വാസമേകിയത്.
എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി നടപടിക്രമങ്ങള്‍ വൈകുന്നതില്‍ ഇവര്‍ക്കുള്ള നിരാശയും വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."