ശഫീഖ് ഖാസിമിയും സഹായിയും റിമാന്‍ഡില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മതപ്രഭാഷകന് ശഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധം വെച്ചാണ് കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. പുറത്ത് പറയരുതെന്ന് കുട്ടിയില്‍ നിന്ന് ഉറപ്പ് വാങ്ങിയെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
ഖാസിമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും പോക്സോ കോടതിയിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെയും ഡ്രൈവര്‍ ഫാസിലിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റു കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
കൃത്യം നടന്ന പേപ്പാറ വനത്തിനുള്ളിലെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തും. മധുരയില്‍ ഒളിവില്‍ കഴിയവെ ഷാഡോ പൊലിസിന്റെ സഹായത്തോടെ നെടുമങ്ങാട് ഡി.വൈ.എസ്.പിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ശേഷം ഒരു മാസമായി ഒളിവിലായിരുന്നു ഷഫീഖ് അല്‍ ഖാസിമി. ബന്ധുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്.
കഴിഞ്ഞ മാസം പേപ്പാറ വനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്ന ശഫീഖ് ഖാസിമി പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ, ബലാത്സംഗകുറ്റം ചുമത്തി പൊലിസ് കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. പ്രതിയെ പിടികൂടാകാത്തതില് ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."