HOME
DETAILS

ബഹ്‌റൈന്‍ തണല്‍ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

  
backup
March 08, 2019 | 8:34 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%88


മനാമ ബഹ്‌റൈന്‍ തണല്‍ അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സ്‌പെഷലൈസ്ഡ് മെഡിക്കല്‍ ക്യാമ്പ് ഈ വരുന്ന മാര്‍ച്ച് 8 ന് കാലത്ത് 8 മണിമുതല്‍ അല്‍ ഹിലാല്‍ അദ് ലിയ കോമ്പൗണ്ടില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉല്‍ഘാടനം അല്‍ ഹിലാല്‍ ചെയര്‍മാനും, തണല്‍ ട്രസ്റ്റിയും, ഈ പ്രാവശ്യത്തെ ഭാരത സര്‍ക്കാരിന്റെ 'പ്രവാസി ഭാരതീയ സമ്മാന്‍' ജേതാവുമായ വി. ടി. വിനോദന്‍ നിര്‍വഹിക്കും. ഒമാന്‍ കേന്ദ്രീകരിച്ചു ബിസിനസ്സ് നടത്തുന്ന അദ്ദേഹം തണലിന്റെ വിവിധ സംരംഭങ്ങളില്‍ സജീവ സാന്നിധ്യം വഹിക്കുന്ന ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ ഒരംഗീകാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളെ മുഖ്യമായും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനകള്‍ മുന്‍കൂട്ടിയുള്ള രെജിസ്‌ട്രേഷന്‍ പ്രകാരമായിരിക്കും നടക്കുക. ദിനേന എന്നോണം നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നും വിഭിന്നമായി തിരഞ്ഞെടുക്കപ്പെട്ട തികച്ചും അര്‍ഹരായ കുറഞ്ഞ വേതനക്കാരായ സാധാരണക്കാരെ കേന്ദ്രീകരിച്ച് നടത്തുന്ന വൈദ്യ പരിശോധന എല്ലാവരും ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അല്‍ ഹിലാല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള, തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്മാന് റസാഖ് മൂഴിക്കല്‍, ആക്ടിം സെക്രട്ടറി മുജീബ് മാഹി, ട്രഷറര്‍ റഷീദ് മാഹി, പി.ആര്‍.ഓ. റഫീഖ് അബ്ദുല്ല, വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ടിപ്പ് ടോപ്, അല്‍ ഹിലാല്‍ ബ്രാഞ്ച് ഹെഡ് ലിജോയ് ചാലക്കല്‍, എന്നിവരെ കൂടാതെ തണല്‍ ഭാരവാഹികളായ എന്‍.വി. സലീം കണ്ണൂര്‍, ലത്തീഫ് ആയഞ്ചേരി, ഫൈസല്‍ പാട്ടാണ്ടി, ജയേഷ് മേപ്പയ്യൂര്‍, ജമാല്‍ കുറ്റിക്കാട്ടില്‍, ഇബ്രാഹിം വില്ല്യാപ്പള്ളി, ശ്രീജിത്ത് കണ്ണൂര്‍, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  3 days ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  3 days ago
No Image

പ്രതിശ്രുതവരന്റെ കൊലപാതകം: പരസ്പരം പഴിചാരി സിയയും കാമുകനും; ആസൂത്രണം തന്റേതെന്ന് ഒടുവില്‍ സമ്മതിച്ച് സിയ

National
  •  3 days ago
No Image

വാഹനമില്ലാതെ ലഹരിവേട്ട; കോഴിക്കോട് എക്‌സൈസ് പ്രതിസന്ധിയില്‍

Kerala
  •  3 days ago
No Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: 'കസ്റ്റംസിന്റെ ഒത്താശയോടെ, പ്രതിയുടെ മൊഴി വിവാദത്തില്‍

Kerala
  •  3 days ago
No Image

കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി? പുതിയ മുഖങ്ങള്‍ക്കും വകുപ്പുമാറ്റത്തിനും സാധ്യത

National
  •  3 days ago
No Image

പുതുചരിത്രമെഴുതാൻ CR7; കൊളംബിയക്കെതിരെ റൊണായെ കാത്തിരിക്കുന്നത് ഐതിഹാസിക റെക്കോർഡ്!

Football
  •  3 days ago
No Image

പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

uae
  •  3 days ago
No Image

അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്

National
  •  3 days ago
No Image

തോൽവി അറിയാതെ 32 വർഷങ്ങൾ; ഡച്ച് പടയുടെ വിജയ തേരോട്ടത്തിൽ പിറന്നത് വമ്പൻ റെക്കോർഡ്!

Football
  •  3 days ago