സ്വദേശി വത്കരണ നീക്കം ശക്തമാക്കാനൊരുങ്ങി ബഹ്‌റൈന്‍; സര്‍ക്കാര്‍ മേഖല ആദ്യഘട്ടം
ഉബൈദുല്ല റഹ്മാനി
മനാമ: സ്വദേശി വത്കരണ നീക്കം ശക്തമാക്കാനുറച്ച് ബഹ്‌റൈന്‍. ആദ്യഘട്ടം സര്‍ക്കാര്‍ മേഖലയില്‍ സ്വദേശി വത്കരണം യാഥാര്‍ത്ഥ്യമാകുമെന്ന് സൂചന നല്‍കി കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തിന് ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കി. നാല് വര്‍ഷത്തിനകം സര്‍ക്കാര്‍ ജോലികള്‍ പൂര്‍ണമായും സ്വദേശി വത്കരിക്കണമെന്നാവശ്യപ്പെടുന്നതാണ് പ്രമേയം.
പ്രതിവാര സംയുക്ത സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് ആന്‍ഡ് ശുറാ കൌണ്‍സില്‍ മന്ത്രി ഘനിം അല്‍ ബുഅയ്‌നൈനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തിര പ്രമേയമവതരിപ്പിച്ചത്.
നിലവില്‍ 85 ശതമാനം പൊതുമേഖലാ തൊഴിലുകളില്‍ ബഹ്‌റൈനികള്‍ ഉണ്ടെന്ന് പ്രമേയവതരിപ്പിച്ച് മന്ത്രി വ്യക്തമാക്കി.
കൂടാതെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് സ്വദേശി തൊഴില്‍ ദാന കമ്മിറ്റി അംഗവും എം.പിയുമായ ബാസിം അല്‍ മാലികിയും അറിയിച്ചു.
നിലവില്‍ ഈ മേഖലകളിളെല്ലാം ബഹ്‌റൈന്‍ തൊഴിലാളികളുടെ അനുപാതം പരിശോധിക്കേണ്ടതുണ്ടെന്നും കുറ്റമറ്റ രീതിയില്‍ പരിഹാരനടപടികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തെ സംബന്ധിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്വദേശികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തൊഴിലുകള്‍ അവര്‍ക്കു ലഭ്യമാക്കാന്‍ സിവില്‍ സര്‍വീസ് ബ്യൂറോ, എല്‍.എം.ആര്‍.എ തുടങ്ങിയ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടി ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്,
രാജ്യത്തിന്റെ സാമ്പത്തികപരമായ സുരക്ഷയും സാമൂഹിക പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ടതുണ്ട്, വിവിധ മേഖലകളില്‍ വിദേശികളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ചര്‍ച്ചയാണ്. ഇക്കാര്യം അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്ന അവസ്ഥയല്ല നിവലിലുള്ളത്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈനില്‍ സ്വദേശി വത്കരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് നേരത്തെയും ജനപ്രതിനിധികള്‍ മന്ത്രിസഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇതു സംബന്ധിച്ച കരടു നിര്‍ദേശങ്ങള്‍ക്ക് 2016 ല്‍ ബഹ്‌റൈന്‍ മന്ത്രി സഭ തത്വത്തില്‍ അനുമതിയും നല്‍കി.
കൂടാതെ, സ്വദേശിവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കാനായി മുന്‍ വര്‍ഷം 'സമാന്തര ബഹ്‌റൈന്‍വല്‍ക്കരണ' പദ്ധതിയും ആരംഭിച്ചിരുന്നു. ഈ പദ്ധതിയനുസരിച്ച് 2017 മെയ് 1 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന വിദേശികള്‍ക്കെല്ലാം സ്വദേശി വത്കരണവുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ബാധകമാകുമെന്ന് തൊഴില്‍ മന്ത്രാലയമായ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അല്‍ അബ്‌സിയും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."