കുടിയേറ്റക്കാര്‍ക്ക് വീട് നിര്‍മിക്കാനുള്ള പദ്ധതിയുമായി യു.എസ് സൈന്യം
വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ തീരുമാനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീങ്ങുന്നതിനിടെ അവര്‍ക്ക് വീടൊരുക്കാനുള്ള നീക്കവുമായി യു.എസ് നാവിക സൈന്യം.
233 മില്യന്‍ ഡോളര്‍ ചെലവില്‍ 25,000 വീടുകള്‍ ആറ് മാസത്തിനുള്ളില്‍ നിര്‍മിക്കാനാണ് സൈന്യത്തിന്റെ പദ്ധതി.
അലബാമ സൈനിക താവളത്തിലും മറ്റു പ്രദേശങ്ങളുമാണ് വീട് നിര്മാണത്തിനൊരുങ്ങുന്നതെന്ന് ടൈം മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട് നിര്‍മാണത്തിന്റെ കരട് രൂപം നാവികസേനയുടെ അസിസ്റ്റന്റ് സെക്രട്ടറി ഫിലിസ് ബെയര്‍ തയാറാക്കി.
കാലിഫോര്‍ണിയയിലെ നാവിക താവളത്തില്‍ മാത്രം 47,000 കുടിയേറ്റക്കാര്‍ക്ക് വീടൊരുക്കും. മെക്സിക്കന്‍ അതിര്‍ത്തി അനധികൃതമായി കുടിയേറിയ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പെടുത്തുന്ന നടപടിക്കെതിരേ യു.എസില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഈ തീരുമാനം ട്രംപ് പിന്‍വലിച്ചെങ്കിലും കുടിയേറ്റ വിരുദ്ധ നീക്കവുമായി മുന്നോട്ടുപോവാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
എന്നാല്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് ധാരണയിലെത്താത്ത് ആശങ്കള്‍ സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."