ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
ഗൂഡല്ലൂര്‍: നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. എല്ലമലയിലെ പഴയ ബംഗ്ലാവിലേക്കുള്ള റോഡില്‍ വച്ചാണ് പ്രദേശത്തെ കുഞ്ചന്‍-അമൃതം ദമ്പതികളുടെ മകന് പ്രേംകുമാറി (32)നെ ആന ചവിട്ടിക്കൊന്നത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. രാവിലെ ജോലിസ്ഥലത്തേക്ക് നടന്നുപോകുകയായിരുന്നു പ്രേംകുമാര്‍. വഴിയില്‍ ആനയെ കണ്ടതോടെ തിരിഞ്ഞോടി. എന്നാല്‍ പിന്നാലെയെത്തിയ ആന ഇയാളെ ആക്രമിക്കുകയായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് വനംവകുപ്പ് അധികൃതര്‍ പ്രേംകുമാറിന്റെ മൃതദേഹം വാഹനത്തില്‍ ഗൂഡല്ലൂരിലേക്ക് കൊണ്ടു പോയി. കൊല്ലപ്പെട്ട പ്രേംകുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ഇതിനിടെ താലൂക്ക് ആശുപത്രിയിലെത്തിയ ആര്.ഡി.ഒയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രേംകുമാറിന്റെ ഭാര്യ മലപ്പുറം കരുളായി സ്വദേശി സിന്ധു ഏഴ്മാസം ഗര്‍ഭിണിയാണ്. സഹോദരങ്ങള്‍ ശിവകുമാര്‍, മണിമേഖല, മീന, വെണ്ണില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."