വനിതാദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഐ.സി.ഡി.എസ് പുരസ്‌കാരവിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
നവോത്ഥാന മൂല്യസംരക്ഷണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാമതിലിനുള്ള ബഹുമതിപത്രം മുഖ്യമന്ത്രി വിതരണം ചെയ്തു.
ഏറ്റവുമധികം വനിതകള്‍ അണിനിരന്ന മതിലിനുള്ള ബഹുമതിപത്രം പുന്നല ശ്രീകുമാര്‍, അഡ്വ. സതീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകര്‍ ഏറ്റുവാങ്ങി.
ഐ.സി.ഡി.എസിന് മികച്ച പിന്തുണ നല്‍കിയ ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം എറണാകുളം കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുല്ലയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് വിപുലമായ പ്രചാരണം നടത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
അങ്കണവാടി അധ്യാപകര്‍, ഹെല്‍പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരുടെ ആരോഗ്യ പരിശോധനയ്ക്കായി സംവിധാനം ഏര്‍പ്പെടുത്തും. അനീമിയ, രക്തസമ്മര്‍ദം, ഹീമോഗ്ലോബിന്‍ എന്നിവയാണ് പരിശോധിക്കുക.
നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, പ്ലാനിങ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ആനന്ദി ടി.കെ, വനിതാ ശിശുവികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വി.സി ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."