HOME
DETAILS
MAL
ഡി.ജി.പി ഓഫിസിനു മുന്നിലെ സമരം; അഞ്ച് പ്രതികള്‍ക്കും ജാമ്യം
backup
April 11 2017 | 05:04 AM
തിരുവനന്തപുരം: ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേര്‍ക്കും ജാമ്യം. ഷാജഹാന് ഷാജിര്ഖാന് എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. കെഎം ഷാജഹാന്, ഷാജിര്‍ ഖാന്, മിനി, ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമര്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. ഗൂഢാലോചന ആരോപിച്ചാണ് ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."