HOME
DETAILS

തുര്‍ക്കി ഇന്ന് പോളിങ് ബൂത്തിലേക്ക്

  
backup
June 24 2018 | 02:06 AM

turks-set-to-vote-in-crucial-presidential-and-parliamentary-polls

അങ്കാറ: പാര്‍ലമെന്റ് അംഗങ്ങള്‍, രാജ്യത്തിന്റെ പ്രസിഡന്റ് എന്നീ പദവലികളിലേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുര്‍ക്കി വിധിയെഴുതും. 600 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് കോടിയോളം വരുന്ന വോട്ടര്‍മാരില്‍ വിദേശത്തുള്ള 30 ലക്ഷം പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തി. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെയാണ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദു ഗാന്‍ പ്രഖ്യാപിച്ചത്. ഉര്‍ദു ഗാന്‍ രണ്ടാം തവണയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. രണ്ട് തവണ പ്രധാനമന്ത്രിയായതിന് ശേഷം 2014ല്‍ ആണ് ഉര്‍ദുഗാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

ഉര്‍ദു ഗാന് പ്രസിഡന്റ് സ്ഥാനത്ത് എതിരാളികളായി അഞ്ച് സ്ഥാനാര്‍ഥികളാണുള്ളത്. റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മഹുറം ഇന്‍സാണ് ഉര്‍ദുഗാന്റെ പ്രധാന എതിരാളി. സെക്യുലറിസ്റ്റും ഉര്‍ദുഗാന്റെ ശക്തമായ വിമര്‍ശകനുമാണ് ഇന്‍സ്. രാജ്യവ്യാപകമായ ശക്തമായ തെരഞ്ഞെടുപ്പ് കാംപയിനാണ് ഇന്‍സ് നടത്തിയത്. പ്രസിഡന്റിന്റെ അധികാര പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ ഹിത പരിശോധനയില്‍ ഭൂരിഭാഗം ജനങ്ങളും അംഗീകാരം നല്‍കിയിരുന്നു. മന്ത്രിമാര്‍, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കാനുള്ള അധികാരം ഭേദഗതിയിലൂടെ പാസായത് പ്രസിഡന്റിനാണ്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് വേണം. ആരും വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടില്ലെങ്കില്‍ ജൂലൈ എട്ടിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തും. ഉര്‍ദു ഗാന്റെ പാര്‍ട്ടിയായ എ.കെ പാര്‍ട്ടിയാണ് മത്സര രംഗത്തുള്ള പ്രധാന പാര്‍ട്ടി. വോട്ടര്‍മാരില്‍ പത്ത് ശതമാനമുള്ള കുര്‍ദുകളുടെ കുര്‍ദിഷ് ഡമോക്രാറ്റിക്ക് പാര്‍ട്ടി എ.കെ പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്തും. കുര്‍ദ് വിരുദ്ധ നിലാപാടുകളാണ് ഉര്‍ദുഗാനെതിരേ ഇവര്‍ തിരിയാന്‍ കാരണം.

എന്നാല്‍ 2016ല്‍ നടന്ന പൊലിസ് അട്ടിമറിയെത്തുടര്‍ന്ന് തുര്‍ക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 107,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍ തുടങ്ങിയവരെ പൊലിസ് അട്ടിമറിക്ക് ശേഷം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 2016 ജൂലൈ മുതല്‍ 50,000 പേര്‍ വിചാരണ കാത്ത് ജയിലില്‍ കഴിയുകയാണ്.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിധി ഉര്‍ദുഗാനെതിരാവുകയാണെങ്കില്‍ തുര്‍ക്കിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം തന്നെ മാറും. രാജ്യത്ത് മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ളവക്ക് സൗകര്യം ഒരുക്കുന്ന സമീപനമാണ് എ.കെ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ

Kerala
  •  13 days ago
No Image

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല

Kerala
  •  13 days ago
No Image

കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ

Kerala
  •  13 days ago
No Image

നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

oman
  •  13 days ago
No Image

മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം

Kerala
  •  13 days ago
No Image

'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും

National
  •  13 days ago
No Image

പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും

National
  •  13 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  13 days ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  13 days ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  13 days ago