ആര്‍ദ്രയുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി നാട് ഒന്നിക്കുന്നു
പൊന്‍കുന്നം: ഒരു നാട് ഒന്നിക്കുകയാണ് രണ്ടു വയസുകാരിയായ ആര്‍ദ്രയുടെ ഹൃദയശസ്ത്രക്രിയയ്ക്കായി . എലിക്കുളം പഞ്ചായത്തിലെ ചെങ്ങളം ഒട്ടയ്ക്കല്‍ ചക്കനാനിക്കല്‍ സി.എസ്. മഹേഷിന്റെയും ധന്യയുടെയും മകളാണ് ആര്‍ദ്ര. കുട്ടിയുടെ അടിയന്തര ചികിത്സയ്ക്കായാണ് സുമനസുകളുടെ കനിവിനായി നാട് ഒന്നിക്കുന്നത്. എലിക്കുളം പഞ്ചായത്തിലെ ഏഴു മുതല്‍ 16 വരെ വാര്‍ഡുകളിലാണ് ഇന്ന് ജനകീയ കൂട്ടായ്മയില്‍ സഹായഹസ്തവുമായി വീടുതോറുമെത്തുന്നത്.
എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ആര്‍ദ്ര . ഹൃദയവാല്‍വിന് സുഷിരവും ഹൃദയധമനിയുടെ പാര്‍ശ്വങ്ങളില്‍ മസിലുകള്‍ വളര്‍ന്ന് രക്തയോട്ടം തടസപ്പെടുന്നതുമായ അപൂര്‍വ രോഗമാണ് ഈ പിഞ്ചു ബാലികയ്ക്ക്. കൂടാതെ ശ്വാസകോശ വാല്‍വിന് തടസവുമുണ്ട്. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രകിയയാണ് ആര്‍ദ്രയ്ക്കു വേണ്ടത്. ഓഗസ്റ്റ് 12നാണ് ശസ്ത്രക്രിയ. ഇതിനായി അഞ്ചു ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്നാണു ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടുള്ളത്. ഇതിനു പുറമേ തുടര്‍ചികിത്സയ്ക്കു വേറെ പണവും വേണം.ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ ഈ കുഞ്ഞിന് കൊടുക്കാന്‍ കഴിയൂ. കൂലിപ്പണിക്കാരനായ മഹേഷിന് പഞ്ചായത്തില്‍ നിന്നു ലഭിച്ച വീടു മാത്രമാണ് സ്വന്തമായുള്ളത്. നിര്‍ധന കുടുംബത്തിന്റെ സഹായത്തിനായി പഞ്ചായത്തംഗം ജോഷി കെ. ആന്റണിയുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിലാണ് നാളെ ധനസമാഹരണം സംഘടിപ്പിച്ചിരിക്കുന്നത്.
ചികിത്സാ ധനസമാഹരണത്തിനായി ഇളങ്ങുളം എസ്ബിടിയില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 67359993763. ഐഎഫ്എസ്‌സി കോഡ് എസ്ബിടിആര്‍ 0000360.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."