ബാലാകോട്ടില്‍ വ്യോമസേന ലക്ഷ്യം കണ്ടുവെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ബാലാകോട്ടില്‍ വ്യോമസേന ലക്ഷ്യം കണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍. എഫ് 16 വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്ന പാക് വാദം കള്ളമാണെന്നും ഇതിന് തെളിവുകളുണ്ടെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പുതിയ ചിന്തകളുള്ള പുതിയ പാകിസ്താന് തീവ്രവാദത്തിനെതിരെ പുതിയ നടപടി സ്വീകരിക്കണം. എന്തുകൊണ്ടാണ് ബാലകോട്ടെ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പാകിസ്താന് മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നത്, സത്യം പുറത്ത് വരാതിരിക്കാനാണിത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെയാണെന്ന് സമ്മതിക്കാന്‍ പാകിസ്താന് ഇനിയും തയ്യാറായിട്ടില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
പാകിസ്താന്റെ എഫ് 16 വിമാനം അതിര്‍ത്തി കടന്നതിന് ദൃക്സാക്ഷികളും ഇലക്ട്രോണിക് തെളിവുകളും ഇന്ത്യയുടെ പക്കലുണ്ട്. ഒരു എഫ് 16 വിമാനം വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വെടിവിച്ചിട്ടതിനും തെളിവുകളുണ്ട്. അതേസമയം തന്നെ എഫ് 16 വിമാനങ്ങളുടെ വില്‍പ്പന കരാറും നിബന്ധനകളും പരിശോധിക്കാന്‍ അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."