മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി, രാമനാഥപുരത്ത് നവാസ് ഗനി
കോഴിക്കോട്: മുസ്ലിം ലീഗിന്റെ ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ലീഗ് പിന്മാറുകയായിരുന്നു. ഇതിനു പകരമായി രാജ്യസഭയിലേക്ക് ലീഗിനൊരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഒഴിവു വരുന്ന മുറക്ക് അടുത്തു തന്നെ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം മണ്ഡലത്തില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. തമിഴ് നാട്ടില്‍ നിന്ന് മറ്റൊരു സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട്.
ഇവിടെ ഡി. എം.കെ മുന്നണിയുടെ ഭാഗമായി ലഭിച്ച രാമനാഥപുരം ലോക്സഭാ സീറ്റില്‍ നവാസ് ഗനി ലീഗ് സ്ഥാനാര്‍ഥിയാകും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷമാണ് ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."