സഊദിയിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്താം; റിയാദ് ജിദ്ദ യാത്രക്ക് 45 മിനുട്ട് മാത്രം
റിയാദ്: സഊദിയില്‍ പുതുതായി പ്രഖ്യാപിച്ച സുപ്രധാനമായ വന്‍കിട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഞൊടിയിടയില്‍ കുതിച്ചെത്താന്‍ ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനം ഒരുങ്ങുന്നു.
വിനോദ സഞ്ചാര മേഖലയില്‍ രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന പ്രധാന വിനോദ സഞ്ചാര പദ്ധതികളായ നിയോം, ഖിദിയ, ചെങ്കടല്‍ പദ്ധതികളെ ബന്ധിപ്പിച്ച് അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ ലൂപ് സ്ഥാപിക്കാന്‍ നീക്കമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
അതിവേഗ സഞ്ചാര പാതയൊരുക്കുന്ന ഹൈപ്പര്‍ ലൂപ്പ് സംവിധാനത്തെ കുറിച്ചുള്ള കൂടുതല്‍ വിശദശാംശങ്ങള്‍ അടുത്തയാഴ്ച നടക്കുന്ന 'ദി ബിഗ് ഫൈവ്' എക്‌സിബിഷനില്‍ പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ് കമ്പനി വെളിപ്പെടുത്തിയേക്കുമെന്ന് അറേബ്യന്‍ ഇന്‍ഡസ്ട്രി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ അതിവേഗ സഞ്ചാരം യാഥാര്‍ഥ്യമാക്കുന്ന പുതിയ ടെക്‌നോളജി ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖഛായ മാറ്റുന്ന സഊദിയില്‍ ഇത് നടപ്പിലാക്കിയാല്‍ ടൂറിസം മേഖല വികസിക്കുന്നതോടൊപ്പം രാജ്യം പ്രതീക്ഷിക്കുന്നതിലുപരി വിദേശ ടൂറിസ്റ്റുകളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നതാണു അധികൃതര്‍ കരുതുന്നത്.
പദ്ധതിയെ കുറിച്ച് വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ് കമ്പനി വൈസ് പ്രസിഡന്റ് കോളിന്‍ റൈസാണ് വിശദീകരിക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമാന്തരമായി കടന്നുപോകുന്ന ഹൈപ്പര്‍ ലൂപ് പാതയുടെ വിശദാംശങ്ങള്‍ എക്‌സിബിഷനില്‍ അനാവരണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്‍പതിനായിരം കോടി ഡോളര്‍ നിക്ഷേപത്തോടെ പൂര്‍ത്തിയാക്കുന്ന നിയോം പദ്ധതി, ചെങ്കടല്‍ പദ്ധതി എന്നിവിടങ്ങളിലും ജിദ്ദയിലും മക്കയിലും റിയാദ് എന്നിവിങ്ങള്‍ക്ക് പുറമെ കുവൈത്ത്, അബുദാബി, ദുബൈ , മസ്‌കറ്റ് എന്നിവിടങ്ങളിലും സ്ഥാപിക്കാനിരിക്കുന്ന ഹൈപ്പര്‍ ലൂപ് സ്റ്റേഷനുകളെ കുറിച്ച വിശദാംശങ്ങളും എക്‌സിബിഷനില്‍ വെളിപ്പെടുത്തും. ആയിരത്തോളം കിലോമീറ്റര്‍ ദൂരമുള്ള റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് 46 മിനിറ്റ് കൊണ്ട് എത്താന്‍ ഹൈപ്പര്‍ ലൂപ് സാങ്കേതിക വിദ്യക്ക് സാധിക്കുന്നത് ഗതാഗത രംഗത്ത് വിപ്ലവം തന്നെയായിരിക്കും ഉണ്ടാക്കുക. നിലവില്‍ എട്ടു മണിക്കൂര്‍ മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ് റോഡുവഴിയുള്ള യാത്രാ സമയം
സഊദിയില്‍ പുതിയ വ്യവസായ കേന്ദ്രം സൃഷ്ടിക്കുന്നതിന് ഹൈപ്പര്‍ ലൂപ് സാങ്കേതിക വിദ്യ സഹായിക്കുമെന്ന് കോളിന്‍ റൈസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."