കേന്ദ്രമന്ത്രിയെന്നു കരുതി എന്തും വിളിച്ചു പറയരുത്- കേന്ദ്രത്തെയും ഗോയലിനെയും വിമര്‍ശിച്ച് പിണറായി
തിരുവനന്തപുരം: കേന്ദ്രത്തെയും റെയില്‍വേ മന്ത്രിയെയും ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പിയൂഷ് ഗോയലുമായി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് പിണറായി പറഞ്ഞു. കാണാന്‍ അനുവാദം ചോദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഞ്ചിക്കോട് ഫാക്ടറി നടപ്പാക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ല. പദ്ധതി ഉപേക്ഷിച്ചില്ലെന്ന് മാത്രമാണ് പിയൂഷ് ഗോയല്‍ അറിയിച്ചത്. ഇത് പറഞ്ഞാല്‍ മാത്രം പോര. പ്രാവര്‍ത്തികമാക്കണം- പിണറായി പറഞ്ഞു.
ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് പിണറായി വ്യക്തമാക്കി. മന്ത്രി പ്രസ്താവന ആവര്‍ത്തിക്കുന്നത് ബോധപൂര്‍വ്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആകാശത്തു കൂടി റെയില്‍വേ പാത ഉണ്ടാക്കാനാവില്ലെന്ന പരാമര്‍ശം വിടുവായത്തം. കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്. ഗോയല്‍ വസ്തുതകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."