ട്രെയിന്‍ എന്‍ജിന്‍ അപകടം: ഉദ്യോഗസ്ഥര്‍ നാളെ തെളിവെടുക്കും
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിങ്ങിനിടെ കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എന്‍ജിന്‍ തോട്ടിലേക്കു മറിഞ്ഞ സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥ സംഘം നാളെ തെളിവെടുപ്പ് നടത്തും. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘമാണു സംഭവത്തിനു സാക്ഷികളായ ജീവനക്കാരില്‍ നിന്നു തെളിവെടുക്കുക. അസിസ്റ്റന്റ് എന്‍ജിനിയര്‍ (നോര്‍ത്ത്) സാഗര്‍ ചൗധരി, അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ (മംഗളൂരു) രാഗേഷ് കുമാര്‍ മീണ, ഏരിയാ ഓഫിസര്‍ (മംഗളൂരു) നിഖിത്ത് എന്നിവരാണു നാളെ രാവിലെ 10ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തുക.
അപകടം വരുത്തിയ ട്രെയിന്‍ എന്‍ജിന്‍ ലോക്കോ പൈലറ്റ് ഇ ജയേഷ്, ഷണ്ടിങ് മാസ്റ്റര്‍, രണ്ടു സ്വീപ്പര്‍ കം പോര്‍ട്ടര്‍, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ എന്നിവരില്‍ നിന്നാണു അന്വേഷണസംഘം തെളിവെടുക്കുക. ഇവര്‍ സംയുക്ത റിപ്പോര്‍ട്ടാണു റെയില്‍വേ ഉന്നതര്‍ക്കു കൈമാറുക. കഴിഞ്ഞ അഞ്ചിനു പുലര്‍ച്ചെ 4.40ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ പന്നേന്‍പാറ ഇരട്ടക്കണ്ണന്‍ പാലം ഷണ്ടിങ് യാര്‍ഡിലുണ്ടായ അപകടത്തില്‍ ഷണ്ടിങ് മാസ്റ്റര്‍ ജയേഷിന്റെ കാലിനു പരുക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്നു ഇയാളെ റെയില്‍വേ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഡെഡ് എന്‍ഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡ് തകര്‍ത്ത് എന്‍ജിന്‍ തോട്ടിലേക്കു വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."