മതിയായ രേഖകളില്ലാതെ രണ്ട് മധ്യപ്രദേശ് സ്വദേശികള്‍ വയനാട്ടിലെത്തി; സുരക്ഷാ പരിശോധനയിലെ വീഴ്ചയെന്ന് ആക്ഷേപം
സുല്‍ത്താന്‍ ബത്തേരി: മതിയായ ഒരു രേഖകളില്ലാതെ കര്‍ണ്ണാടക- കേരള അതിര്‍ത്തിയിലെ പരിശോധനകള്‍ മറികടന്ന മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവാക്കള്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ എത്തി. പുലര്‍ച്ചെ പത്രവിതരണക്കാരാണ് ഇവരെ കണ്ടത്. ഇവരുടെ കൈവശം യാത്രാ പാസുകള്‍ ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.
കേരള-കര്‍ണ്ണാടക അതിര്‍ത്തികളിലെ നിരവധി ചെക്ക് പോസ്റ്റുകള്‍ കടന്ന് യാത്രാ രേഖകള്‍ ഇല്ലാതെ യുവാക്കള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എത്താനായത് സുരക്ഷാ പരിശോധനകളിലെ വീഴ്ചയാണെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം അതിര്‍ത്തിയിലെ പരിശോധന മറികടന്ന് യുവാക്കള്‍ എങ്ങനെ നഗരത്തിലെത്തി എന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ആവശ്യപ്പെട്ടു.
അടിയന്തരമായി ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടണമെന്നും സാബു ആവശ്യപ്പെട്ടു. യുവാക്കളെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. അതിനിടെ ചരക്ക് ലോറികളില്‍ ഉള്‍പ്പെടെ പണം വാങ്ങി ഇത്തരം ആളുകളെ കടത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."