ഭക്ഷണം പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ പദ്ധതി ആവശ്യപ്പെടുന്ന ഭക്ഷണത്തിന് വിലയീടാക്കിയാല്‍ മതി
ന്യൂഡല്‍ഹി: ഭക്ഷണം അനാവശ്യമായി പാഴാക്കുന്നത് തടയാനായി റസ്റ്റോറന്റുകളില്‍ വാങ്ങുന്ന ഭക്ഷണത്തിന് പണം ഈടാക്കുന്ന രീതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതി. കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാനാണ് ഇക്കാര്യം അറിയിച്ചത്.
ആയിരക്കണക്കിന് ആളുകള്‍ ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുമ്പോള്‍ പലയിടത്തും വലിയതോതില്‍ ഭക്ഷണം പാഴാക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതേതുടര്‍ന്നാണ് ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
വിളമ്പുന്ന ഭക്ഷണത്തിന് മാത്രം വിലയീടാക്കുന്ന രീതി വന്നാല്‍ ഭക്ഷണം പാഴാക്കുന്നത് തടയാനാകും. ഇതുസംബന്ധിച്ച് റസ്റ്റോറന്റ് പ്രതിനിധികളുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടില്ല. ഉപഭോക്താക്കളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി ആലോചിക്കുന്നത്. മാത്രമല്ല ഭക്ഷണത്തിന് ഏകീകൃത വില നിശ്ചയിക്കാനും ഇതുവഴി കഴിയും-മന്ത്രി പറഞ്ഞു.
ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും ഇതുസംബന്ധിച്ച ചോദ്യാവലി തയാറാക്കി നല്‍കും. അവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ ഭക്ഷണം പാഴാക്കുന്നതു സംബന്ധിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ആവശ്യപ്പെടുന്ന ഭക്ഷണത്തിന് വിലയീടാക്കുന്ന രീതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."