പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ തുറക്കില്ല കേരളത്തില്‍ തീരുമാനമായിട്ടില്ല
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ മെയ് 10 മുതല്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യത്തിന്റേതാണ് തീരുമാനം. മറ്റ് ദിവസങ്ങളില്‍ രാവിലെ ഒന്പതുമുതല് വൈകിട്ട് ആറുവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. അതേസമയം, തീരുമാനം കേരളത്തില്‍ നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്ന് രവി ഷിന്‍ഡെ പറഞ്ഞു. മെയ് 10 നോ പര്‍ച്ചേസ് ഡേ ആയി ആചരിക്കും. തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം എണ്ണക്കമ്പനികള്‍ പരിഗണിക്കാത്തതിനാലാണ് പ്രവര്‍ത്തനസമയം കുറയ്ക്കാന്‍ തീരുമാനിച്ചത്. അപൂര്‍വ ചന്ദ്ര കമ്മിറ്റി നിശ്ചയിച്ചപ്രകാരമുള്ള ലാഭവിഹിതം നല്‍കാമെന്ന് നേരത്തേ എണ്ണക്കമ്പനികള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."