ഗുജറാത്തിലെ തനിയാവര്‍ത്തനമോ?
കളി തൊട്ടില്‍ എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചു നോക്കുകയാണെങ്കില്‍ കലാപങ്ങള്‍ കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ എന്നും സമാധാനം നിലനിര്‍ത്തിപ്പോകുന്ന മതസൗഹാര്‍ദത്തിന് കളങ്കം വരുത്തുന്ന വിധത്തിലുള്ള പ്രവൃത്തികളാണ് ചില വര്‍ഗീയവാദികളാല്‍ ജനങ്ങള്‍ക്കിടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ചില നേതാക്കള്‍ തീവ്ര വര്‍ഗീയതയെ തലയില്‍ കയറ്റിവച്ച് ഗുജറാത്തില്‍ വര്‍ഗീയതയുടെ വിത്തുകള്‍ പാകിയത് പോലെ കറുത്ത വിത്തുകള്‍ ഉത്തര്‍പ്രദേശിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പാകാന്‍ നിരന്തരം കഠിനശ്രമത്തിലാണ്.
എന്നാല്‍, ഇവരുടെ അരുതായ്മകള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വയം നോക്കുകുത്തിയായി മാറുകയാണ്. ഇവിടെയാണ് നമ്മുടെ മതേതരത്വത്തിന്റെ മഹത്വം നഷ്ടപ്പെടുന്നത്.
ഇടതുസര്‍ക്കാര്‍ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ സംഘികളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നത് വളരെ ലജ്ജാവഹം തന്നെ. എന്നാല്‍, പ്രബല ന്യൂനപക്ഷങ്ങള്‍ അല്ലെങ്കില്‍ പ്രത്യേകിച്ച് മുസ്‌ലിംകളെ പ്രകോപിപ്പിച്ച് ഒരു വലിയ കലാപം പൊട്ടി മുളപ്പിക്കാനാണ് സംഘികള്‍ വ്യാമോഹിക്കുന്നത്. ഇതിനുവേണ്ടിയാണ് കേരളത്തില്‍ നിരന്തരം അരും കൊലകള്‍ക്ക് മുസ്‌ലിംകള്‍ ഇരയാവേണ്ടി വരുന്നത്. എന്നാല്‍ സംഘികളോട് പറയാനുള്ളത്, മുസ്‌ലിംകള്‍ എന്നും ആഗ്രഹിക്കുന്നത് പ്രകോപനത്തിന്റെ വഴിയല്ല, മറിച്ച് സമാധാനമാണ്. എന്നാല്‍, സര്‍ക്കാരും പൊലിസും കൊലചെയ്ത പ്രതികളുടെ തെളിവുകള്‍ കോര്‍ത്തിണക്കുന്നതിന് പകരം അതിനെ ദുര്‍ബലപ്പെടുത്താനാണ് തിടുക്കം കാണിക്കുന്നത്. പൊലിസിന്റെ ഈ മുഖമാണ് പ്രതികള്‍ക്ക് വീണ്ടും പ്രോത്സാഹനമുണ്ടാക്കുന്നത്.
അതുകൊണ്ട് സര്‍ക്കാരിനോടും പൊലിസിനോടും കേണപേക്ഷിക്കുകയാണ്, വര്‍ഗീയതയെ വളര്‍ത്താന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ കേസ് മറ്റൊരു വഴിക്ക് തിരുച്ചുവിടാതെ ഭരണഘടന നിയമസംഹിത അനുസരിച്ചുള്ള ശിക്ഷ തന്നെ അവരുടെ മേല്‍ നടപ്പാക്കണം. ഇല്ലെങ്കില്‍ ഗുജറാത്തിലെ ജനങ്ങള്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിച്ചതുപോലെ കേരളവും സാക്ഷ്യം വഹിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."