നാടണയാനുള്ള വാതിലുകള്‍ തുറക്കുന്നില്ല: ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികള്‍ കാല്‍നടയായി നാട്ടിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടിയൊഴിപ്പിക്കല്‍ ഭീതിയിലുള്ള മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ നടക്കാനൊരുങ്ങുന്നു. മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ശ്രമിക് ട്രെയിന്‍ വെള്ളിയാഴ്ച സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും റദ്ദായതോടെയാണ് കടുത്ത നിലപാടിലേക്ക് വിദ്യാര്‍ഥികള്‍ തിരിഞ്ഞത്.
മെയ് 17ന് കാല്‍നടയായി യാത്ര ആരംഭിക്കാനാണ് പദ്ധതിയെന്നാണ് ഡല്‍ഹി വിദ്യാര്‍ഥികള്‍ പറയുന്നത്. ജാമിഅ മില്ലിയ്യ അടക്കമുള്ള യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് ഉടന്‍ ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേരള ഹൗസില്‍ അടക്കം നിരന്തരം ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
മെയ് 6ന് മുഖ്യമന്ത്രി പത്ര സമ്മേളനം വഴി നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപെട്ടത് പ്രകാരം ഡല്‍ഹിയിലെ കേരള ഹൗസില്‍ രജിസ്‌ട്രേഷന് ആരഭിച്ചു. 753 കുട്ടികള്‍ രജിസ്റ്റര്‍ ചെയുകയും ചെയ്തു. മെയ് 15 ട്രെയിന്‍ സ്‌പെഷ്യല്‍ ശ്രമിക് ട്രെയിന്‍ പുറപ്പെടുമെന്നു മെയ് 9ന് നോര്‍ക്ക പറഞ്ഞു. എന്നാല്‍ 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു. ഇത് ഡല്‍ഹി സര്‍ക്കാര്‍ അടയ്‌ക്കേണ്ടതാണെന്നാണ് കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കേരളം ആവശ്യപ്പെട്ടാല്‍ ഡല്‍ഹി സര്‍ക്കാര്‍ അടയ്ക്കുമെന്നും എന്നാല്‍ കേരളം ആവശ്യപ്പെട്ടില്ലെന്നും ആരോപണം ഉയര്‍ന്നു.
അതിനിടെ, ട്രെയിനിനു വേണ്ടി ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യണമെന്ന് നോര്‍ക്ക വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. ഈ ട്രെയിന്‍ ഇന്നലെ കേരളത്തില്‍ എത്തുകയും ചെയ്തു. ഡൈനാമിക് ഫെയര്‍ നല്‍കിയായായിരുന്നു ഈ ട്രെയിനിലെ യാത്ര. സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ഇന്നലെ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്തത്. മാത്രവുമല്ല അഹമ്മദാബാദ്, കോട്ട, ഗോവ, പണ്‍വെല്‍ തുടങ്ങി സ്ഥലങ്ങളില്‍ സ്റ്റോപ്പുകളും ഉണ്ടായിരുന്നു.
ഇതിനിടയില്‍ മറ്റു സംസ്ഥാനങ്ങള്‍ കഴിഞ്ഞദിവസം വരെയായി 642 ശ്രമിക് ട്രെയിനുകളാണ് നേടിയെടുത്തത്. ഉത്തര്‍പ്രദേശിലേക്കാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പോയത്- 301, ബീഹാര്‍ -169, മധ്യ പ്രദേശ് -53, ജാര്‍ഖണ്ഡ് -40, ഒറീസ -38, രാജസ്ഥാന്‍ -8, വെസ്റ്റ് ബംഗാള്‍ -7, ഛത്തീസ്ഗഡ്-6, ഉത്തരാഘണ്ഡ് -4, ആന്ധ്രാ, ജമ്മു -മഹാരാഷ്ട്ര -3 വീതം, ഹിമാചല്‍, മണിപ്പൂര്‍, മണിപ്പൂര്‍. കര്‍ണാടക, ത്രിപുര, മിസോറം, തെലങ്കാന ഒന്ന് വീതം ട്രെയിനുകള്‍ ഇത് വരെ സര്‍വീസ് നടത്തി.
ട്രെയിനിനു ബുക്ക് ചെയ്യാന്‍ 15 ലക്ഷം ഡല്‍ഹി പി.സി.സി. കെ.എം.സി.സി മലയാളി സമാജം, തുടങ്ങിയവര്‍ നല്‍കാം എന്നും പറഞ്ഞത് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. 53 കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചത്. കേരള ഗവണ്മെന്റ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച മുന്‍ എം.പി സമ്പത്ത് നേരത്തെ തന്നെ ഡല്‍ഹി വിട്ടതും വ്യാപക പരാതിക്ക് ഇടയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."