ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും: കുമ്മനം
ന്യൂഡല്‍ഹി: ശബരിമല വിഷയം കേരളത്തില്‍ ലോക്‌സഭാതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഒന്നോ രണ്ടോ ദിവസത്തിനകം ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുമെന്നും സംസ്ഥാനവ്യാപകമായി പ്രചരണം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയവിഷയമാണ് ശബരിമല. അതോടൊപ്പം അതിന് കൃത്യമായ രാഷ്ട്രീയവുമുണ്ട്. വിശ്വാസികള്‍ക്കൊപിപം നിന്നത് ബി.ജെ.പി മാത്രമാണ്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി അംഗീകരിക്കുന്നില്ല.
കേരളത്തിലെ എല്ലാ സീറ്റുകളിലും നടക്കുന്നത് ത്രികോണ മത്സരമാണ്. രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത് സ്വന്തം താത്പര്യമാണെന്നും പാര്‍ട്ടി നിശ്ചയിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാ സ്ഥാപനത്തോടുള്ള അവഹേളനമല്ല. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."