ഇന്ന് 16 പേര്‍ക്ക് കൊവിഡ്: വയനാട് അഞ്ചുപേര്‍ക്കും മലപ്പുറത്ത് നാലുപേര്‍ക്കും രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ അഞ്ചുപേര്‍ക്കും മലപ്പുറം ജില്ലയില്‍ നാലുപേര്‍ക്കും ആലപ്പുഴയിലും കോഴിക്കോടും രണ്ടുപേര്‍ക്കുംകൊല്ലം പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് ആര്‍ക്കും രോഗശമനമില്ല. മൂന്നുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശങ്ങളില്‍ നിന്നു വന്നവരാണ്. നാലുപേര്‍ തമിഴ്‌നാട്ടില്‍ നിന്നും മുംബൈയില്‍ നിന്നെത്തിയവരിലെ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരേ 576 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എണ്‍പതുപേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം തടഞ്ഞു നിര്‍ത്തുന്നതില്‍ ക്വാറന്റൈന്‍ സഹായകമായി. ഹോട്ട് സ്‌പോട്ടുകള്‍ 16 ആയി. ഞയറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. മുഖ്യമന്ത്രി അറിയിച്ചു.
48825 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 48287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രിയിലുമാണ്. സമ്പര്‍ക്കംമൂലം രോഗവ്യാപന സാധ്യത വര്‍ധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നല്‍കുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.
ഉയര്‍ന്ന രോഗ നിരക്ക് നാം നേരിടാന്‍ പോകുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും ഇതിനെയും നമ്മള്‍ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. ഇന്നും രോഗം സ്ഥിരീകരിക്കുന്നവരുടെ അംഗസംഖ്യ കൂടിയിരിക്കുകയാണ്. അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്നതുതന്നെയാണിത് സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."