മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി ഹോട്ട്ലൈന്‍
കൊല്ലം: ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധരായ ആളുകള്‍ക്കു സഹായമായി കൊല്ലം സിറ്റി പൊലിസ് ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ ഹോട്ട്ലൈന്‍ സംവിധാനം ആരംഭിച്ചു. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംവിധാനം സിറ്റി പൊലിസ് കമ്മിഷണര്‍ അരുള്‍ ആര്.ബി കൃഷ്ണ ഉദ്ഘാടനം ചെയ്തു.
സിറ്റി പൊലിസ് ആരംഭിച്ച നൂതനമായ ഈ സംവിധാനം ഒറ്റയ്ക്കു താമസിക്കുന്ന നഗരപരിധിയിലെ വയോജനങ്ങളുടെ സുരക്ഷയ്ക്ക് ഏറെ പ്രയോജനം നല്‍കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധരായവരുടെ വീടുകളിലെ ലാന്‍ഡ് ഫോണിന്റെ റെസീവര് ഫോണില്‍നിന്നു മാറ്റിയാലുടന്‍ തന്നെ പൊലിസ് കണ്ട്രോള് റൂമില്‍ വിവരം ലഭിക്കുന്ന രീതിയിലാണ് ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോജനങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സിറ്റി പൊലിസിന്റെ ഈ സേവനം ഇനിയും ലഭ്യമാകേണ്ടവര്‍ തങ്ങളുടെയടുത്തുള്ള പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."