ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ജീവപര്യന്തം
കൊല്ലം: ജ്യേഷ്ഠനെ പലകകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചവറ തെക്കുംഭാഗം മാലിഭാഗം അംബികാഭവനത്തില്‍ പപ്പന്‍ എന്നു വിളിക്കുന്ന വിജയന്‍പിള്ള(50)യെയാണ് കൊല്ലം മൂന്നാം അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആര്‍. രാമബാബു ശിക്ഷിച്ചത്.
തേവലക്കര പാലയ്ക്കല്‍ പുലിക്കുളം ശിവമന്ദിരത്തില്‍ ശിവന്‍കുട്ടിപിള്ളയെ പലക കഷണം കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. പിഴ തുകയില്‍ 50,000 രൂപ കൊല്ലപ്പെട്ട ശിവന്‍കുട്ടിപിള്ളയുടെ അനന്തരാവകാശികള്‍ക്കു നല്‍കണം. തെക്കുംഭാഗം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
2013 മെയ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഷെഡില്‍ സഹോദങ്ങള്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ശിവന്‍കുട്ടിപിള്ള കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രി പ്രതിയും ശിവന്‍കുട്ടിപിള്ളയും ഒന്നിച്ചിരുന്നു മദ്യപിച്ചു. ബാക്കി വന്ന മദ്യം ശിവന്‍കുട്ടിപിള്ള കൈവശപ്പെടുത്തുകയും അതെച്ചൊല്ലി ഇരുവരും തമ്മില്‍ പിടിവലി നടക്കുകയും ചെയ്തു. തുടര്‍ന്ന് ഷെഡിലുണ്ടായിരുന്ന പലകകഷണം കൊണ്ട് ശിവന്‍കുട്ടിപിള്ളയുടെ തലയില്‍ പ്രതി ആഞ്ഞടിക്കുകയായിരുന്നു. ശിവന്‍കുട്ടിപിള്ള രക്തം വാര്‍ന്നു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെയും ശിവന്‍കുട്ടിപിള്ളയുടെ ഭാര്യയുടെയും മരുമകളുടെയും അയല്‍വാസിയായുടെയും മൊഴികളും കേസില്‍ നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."