വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ല, 70 പൊലീസുകാര്‍കൂടി നിരീക്ഷണത്തില്‍
കല്‍പ്പറ്റ: നിലവിലെ രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ലയാണെന്ന് മുഖ്യമന്ത്രി. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗബാധിതര്‍ ദിനംപ്രതി കൂടുന്ന വയനാട്ടില്‍ കോണ്‍ടാക്ട് ട്രേസിങ്ങിന് മുതിര്‍ന്ന ഉദ്യോഗസ്ഥന് ചുമതല നല്‍കി. കുരങ്ങുപനി പ്രതിരോധത്തിന്റെ ചുമതലയുള്ള മുന്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. സുകുമാരനാണ് ഡി.എം.ഒ ചുമതല നല്‍കിയത്. തങ്ങള്‍ക്ക് രോഗം ബാധിച്ച ഉറവിടത്തെ സംബന്ധിച്ചുള്ള ആശങ്ക രോഗികള്‍ പങ്കുവച്ചിരുന്നു. രോഗബാധയുടെ ഉറവിടം സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. എല്ലായിടത്തും കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രത്യേകമായി തന്നെ സംരക്ഷിക്കും. ഇവിടം വിട്ട് സഞ്ചരിക്കാനാവില്ല. എല്ലാ സ്ഥലത്തും ഇത് ബാധകമാണ്. നിരീക്ഷണത്തിലുള്ളവരും റിവേഴ്‌സ് ക്വാറന്റീന്‍ കാരുമായി നിരന്തരം ബന്ധപ്പെടുന്നതില്‍ വാര്‍ഡ് തല സമിതിക്ക് പ്രധാന പങ്ക്.
മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കാണ് വയനാട് ഇതുവരെ രോഗബാധയുണ്ടായത്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിന് കാത്തുനില്‍ക്കാതെ സ്വയം സമ്പര്‍ക്ക വിലക്കിലേക്ക് മാറാമെന്നാണ് പുതിയ നിര്‍ദേശം. നിലവില്‍ 70 പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം രോഗം സ്ഥിരീകരിച്ച പൊലിസുകാരില്‍ ഒരാള്‍ കോട്ടയത്തെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയെയും മറ്റൊരാളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
രോഗം പടരുന്ന മാനന്തവാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. കളക്ടറേറ്റിലെ അവലോകനയ യോഗങ്ങളും പതിവായുള്ള വാര്‍ത്താസമ്മേളനവും താല്‍കാലികമായി നിര്‍ത്തി. ജില്ലാ പിആര്‍ഡി ഓഫീസിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. ജീവനക്കാര്‍ വീടുകളില്‍ ജോലി തുടരും. മെയ് ഒന്‍പതിന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട്മാപ്പ് ഇന്ന് പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."