ഖുതുബ ശ്രദ്ധിക്കാതെ മൊബൈല്‍ നോക്കിയിരുന്നു; ഇമാം ഖുതുബ നിര്‍ത്തി
ജിദ്ദ: ജുമുഅ ഖുതുബക്കിടെ പള്ളിയില്‍ മൊബൈലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ തുടര്‍ന്ന് ഇമാം ഖുതുബ നിറുത്തി. സഊദിയുടെ വടക്കുകഴക്കന് പ്രവിശ്യയിലെ ഇശ്ബീലിയ ഡിസ്ട്രികിലെ അല്മുഹൈസിന് ജുമാമസ്ജിദില്‍ ജുമുഅ ഖുതുബക്കിടെ ശ്രോതാക്കളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ മുഴുകിയതിനെ തുടര്‍ന്ന് മുന്‍ ഹറം ഇമാം ശൈഖ് ആദില്‍ അല്‍കല്‍ബാനി ഖുതുബ നിര്‍ത്തിയത്.
സന്തോഷവും ആഹ്ലാദവും ഇസ്ലാമില്‍ എന്ന വിഷയത്തില്‍ ഖുതുബ നിര്‍വഹിക്കുന്നതിനിടെയാണ് പ്രസംഗം ശ്രദ്ധിക്കാതെ ഒരാള്‍ മൊബൈല്‍ ഫോണില്‍ സാമൂഹിക മാധ്യമത്തിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നത് ഇമാം കണ്ടത്. തുടര്‍ന്ന് പ്രസംഗം നിറുത്തിയ ആദില്‍ അല്കബാനി ഖുതുബക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഇയാളെ ഉണര്‍ത്തി.
വാട്സാപ്പും ട്വിറ്ററും പരിശോധിക്കാതെ അല്പ നേരം ക്ഷമയോടെയിരിക്കുന്നതിന് വിശ്വാസികള്‍ക്ക് സാധിക്കാതെ വരുന്നത് അത്ഭുകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷിതാവിന്റെ മാര്‍ഗത്തില്‍ അഞ്ചോ പത്തോ മിനിറ്റ് നീക്കിവെക്കണമെന്നും വിശ്വാസികളെ ഉണര്‍ത്തിയാണ് പിന്നീട് അദ്ദേഹം ഖുതുബ പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."