
മതേതര കക്ഷികളുടെ ഇരട്ട മുഖം
ഇന്ത്യയിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ജര്‍മനിയിലെ ഹിറ്റ്ലര്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. ജൂതരെ ഉന്മൂലനം ചെയ്യാന്‍ ആദ്യപടിയായി ഗീബല്‍സ് ആവിഷ്കരിച്ചത് ജൂതര്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുക എന്നതായിരുന്നു. ഇന്ത്യയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ മാതൃക. നിരന്തരമായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി ജര്‍മന്‍ ജനതയില്‍ ന്യൂനപക്ഷമായ ജൂതര്‍ക്കെതിരേ പക തിടംവയ്ക്കാന് തുടങ്ങി. ജൂതര്‍ നാസിപ്പട്ടാളത്തിനാല് ആക്രമിക്കപ്പെട്ടപ്പോഴും കൊല്ലപ്പെട്ടപ്പോഴും ഭൂരിപക്ഷം വരുന്ന ജര്‍മന്‍ ജനത നിസ്സംഗതയോടെയാണ് അതു നോക്കിനിന്നത്. ജൂതര്‍ വധിക്കപ്പെടേണ്ടവരും അക്രമിക്കപ്പെടേണ്ടവരുമാണെന്ന വികാരം അവര്‍ക്കുള്ളില്‍ ഫാസിസ്റ്റ് ഭരണകൂടം കുത്തിനിറച്ചതിനാലായിരുന്നു അത്.
സമാനമാണ് ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥയും. ലോക്ക് ഡൗണിന്റെ മറവില്‍ മുസ്ലിം ന്യൂനപക്ഷം സംഘ്പരിവാര്‍ സര്‍ക്കാരിന്റെ പച്ചയായ വേട്ടയ്ക്ക് ഇരകളായിക്കൊണ്ടിരിക്കുമ്പോള്‍ അതൊന്നും ഇന്ത്യയിലെ സൂപ്പര്‍ മതേതര കക്ഷികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ അശേഷം അലോസരപ്പെടുത്തുന്നില്ല. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു മാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍ തിഹാര്‍ ജയിലില്‍ ദുരിതമനുഭവിക്കുകയാണ്. ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടോ എന്ന കാര്യം പോലും വ്യക്തമല്ല. അവരുടെ ഭര്‍ത്താവാണ് ഇക്കാര്യം ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ നടന്ന പൗരത്വ സമരത്തിന് നേതൃത്വം നല്കിയതിനുള്ള പ്രതികാര വേട്ടയാണിത്. മതിയായ ചികിത്സയും പരിചരണവും ആവശ്യമുള്ള ഘട്ടത്തിലാണ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ രീതിയില്‍ സമരം ചെയ്ത വിദ്യാര്‍ഥിനിക്ക് ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കുന്നത്.
താഹിര്‍ ഹുസൈന്, ശര്‍ജില്‍ ഇമാം, മീരാന്‍ ഹൈദര്‍, ചെങ്കിസ്ഖാന്, ഉമര്‍ ഖാലിദ് (ലഖ്നൗ ), കഫീല്‍ ഖാന്, ഖാലിദ് സെയ്ഫി, ഉമര്‍ ഖാലിദ് (ഡല്‍ഹി) തുടങ്ങി നിരവധി മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തിയിരിക്കുകയാണ്. യു.എസ് മതസ്വാതന്ത്ര്യ കമ്മിഷനും (യു.എസ്.സി.ഐ.ആര്.എഫ്) ആംനസ്റ്റി ഇന്റര്‍നാഷനലും ഈ ഭരണകൂട പീഡനത്തിനെതിരേ രംഗത്തെത്തിയിരുന്നു. സഫൂറയുള്പ്പെടെയുള്ള ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ഥികളെയും ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് യു.എസ്.സി.ഐ.ആര്.എഫ് കഴിഞ്ഞ ദിവസവും ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് അതു വിഷയമായില്ല. ഭരണകൂടത്തിന് ഓശാന പാടുന്നവരായി ഇന്ത്യയിലെ ഭൂരിപക്ഷ മാധ്യമങ്ങളും മാറിയിരിക്കുന്നു. സര്‍ക്കാര്‍ ഭാഷ്യം മാത്രം എഴുതുന്നവരെ എങ്ങനെയാണ് ജനാധിപത്യത്തിന്റെ നാലം തൂണെന്ന് വിളിക്കുക?
എന്നാല്‍ രാജ്യത്തെ പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി ഗര്‍ജിക്കുന്ന ഇടതുപാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും എ.എ.പിയുടെയും ശബ്ദങ്ങള്ക്കെന്തു പറ്റി? ജനാധിപത്യ മാര്‍ഗത്തില്‍ പോരാടിയ നാളെയുടെ തലമുറയെ ഭരണകൂട ഭീകരതയ്ക്കു വിട്ടുകൊടുക്കുകയാണോ?
ലോക്ക് ഡൗണിന്റെ മറവില്‍ ഭരണകൂടം മുസ്ലിം ന്യൂനപക്ഷത്തിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വംശീയാക്രമണത്തിന്റെ അടിസ്ഥാനം ലോക്ക് ഡൗണിനു ശേഷം ഇന്ത്യയില്‍ വീണ്ടും ഉയരാന്‍ സാധ്യതയുള്ള പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള അഖിലേന്ത്യാ പ്രക്ഷോഭം മുന്നില്‍ കണ്ടാണ്. അതുകൊണ്ട് മാത്രമാണ് നേരത്തെ സമരത്തിന്റ മുന്നണിയിലുണ്ടായിരുന്ന വിദ്യാര്‍ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസുകളില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇരുട്ടറകളില്‍ അടച്ചുകൊണ്ടിരിക്കുന്നത്.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ഭരണകൂടം ലോക്ക് ഡൗണിനെ മറയാക്കുന്നതെങ്കില് അതിനു പരോക്ഷ പിന്തുണ നല്കിക്കൊണ്ടിരിക്കുകയാണ് മതേതര കക്ഷികളെന്നു മേനി നടിക്കുന്നവര്‍. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മാത്രമാണ് ഈ ഭരണകൂട ഭീകരതയ്ക്കെതിരേ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്.
പൗരത്വത്തിനു പുതിയ നിര്‍വചനം ചമച്ച് ഇന്ത്യന്‍ മുസ്ലിംകളെ പൗരത്വമില്ലാത്തവരാക്കാനും അവസാനം അവരെ രാജ്യഭ്രഷ്ടരാക്കാനുമുള്ള സംഘ്പരിവാറിന്റെ ശ്രമം അവസാന ഘട്ടത്തിലേക്കു കടക്കുമ്പോഴും രാജ്യത്തെ മതേതര രാഷ്ട്രീയക്കാര്‍ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ച് കൊറോണയ്ക്കു പിന്നാലെ പായുകയാണ്. പൗരത്വ പ്രശ്നം മുസ്ലിംകളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമ്പോള്‍ ഇതിനെതിരേ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നില്ല എന്നത് രാജ്യത്തെ മതേതര കക്ഷികളുടെ ഇരട്ടമുഖത്തെയാണ് വെളിപ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം മുസ്ലിം ന്യൂനപക്ഷത്തിനു വേണ്ടി ഗാലന് കണക്കിനു കണ്ണീരൊഴുക്കുന്ന മതേതര പാര്‍ട്ടികള്‍ ഫാസിസ്റ്റ് സര്‍ക്കാരിനെതിരേ ലോകത്തെ മുഴുവന്‍ അലട്ടികൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആയുധമാക്കി വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ തന്നെ മുസ്ലിംകളുടെ രാഷ്ട്രീയാവകാശത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും പ്രശ്നം വരുമ്പോള്‍ മാളത്തിലൊളിക്കുകയാണ്. നാട്ടുകാരെ കാണിക്കാന്‍ ചടങ്ങ് വാചകമടിക്കപ്പുറം ഇവരുടെ പ്രതിഷേധങ്ങള്‍ കടക്കാറില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തവരെ ഡല്‍ഹി കലാപത്തിന്റെ ആസൂത്രകരെന്നു മുദ്രകുത്തി ജയിലിലടയ്ക്കുമ്പോള്‍, കലാപത്തിനു നേതൃത്വം നല്കിയ ബി.ജെ.പി നേതാവ് പുറത്ത് സുഖവാസം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ഈ അന്യായത്തിനെതിരേ ശബ്ദിച്ച ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് സഫറുല്‍ ഇസ്ലാം ഖാനെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുമ്പോള്‍ അതിനെതിരേയൊന്നും നാവനക്കാത്ത മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തു മതേതര സന്ദേശമാണ് ഇന്ത്യന്‍ മുസ്ലിംകള്‍ക്കു നല്‍കുന്നത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി
National
• 2 days ago
ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല
uae
• 2 days ago
ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 2 days ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• 2 days ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• 2 days ago
ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
International
• 2 days ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• 2 days ago
സ്നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്
Kerala
• 2 days ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• 2 days ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 2 days ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 2 days ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 2 days ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 2 days ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 2 days ago
കാട്ടിൽ പ്രവേശിച്ചതിന് മുൻ സൈനികന് 18 ലക്ഷം പിഴ; വീഡിയോ വൈറലായതോടെ പ്രതിഷേധം
International
• 2 days ago
ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം; പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്
uae
• 2 days ago
കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
National
• 2 days ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• 2 days ago
കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• 2 days ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 2 days ago