HOME
DETAILS

തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്‍

  
Web Desk
August 09 2025 | 15:08 PM

Congress leader K Muraleedharan has alleged manipulation in thrissur loksabha election

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കര്‍ണാടകയിലെ വോട്ടര്‍ പട്ടിക അട്ടിമറിക്ക് സമാനമായി തൃശൂരിലും ക്രമക്കേടുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു. സ്ഥലത്തെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്നും മുരളീധരന്‍ പറഞ്ഞു. 

' തൃശൂരില്‍ ഒരു എക്‌സിറ്റ് പോളും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്നായിരുന്നു ട്രെന്‍ഡ്. സുരേഷ് ഗോപിയുടെ വിജയത്തില്‍ കൃത്രിമം നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കോണ്‍ഗ്രസ് ഇത് ഉയര്‍ത്തി പരാതി നല്‍കിയിരുന്നു. 

ശാസ്തമംഗലത്തെ വോട്ടര്‍ ആയിരുന്നു സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബ ഡ്രൈവര്‍ ഉള്‍പ്പെടെ തൃശൂര്‍ ആണ് വോട്ട് ചേര്‍ത്തത്. ഒരിടത്തും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍ പോലും സജീവമായിരുന്നില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് സുരേഷ് ഗോപി വിജയിച്ചത്,' മുരളീധരന്‍ പറഞ്ഞു. 

കൃത്യമായ അന്വേഷണം നടന്നാല്‍ അമ്പതോളം തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കേണ്ടി വരുമെന്നും, അത് സര്‍ക്കാരിന്റെ ഭരണം തന്നെ ഇല്ലാതാക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പട്ടിക ക്രമക്കേടില്‍ തൃശൂരില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി സംശയിക്കുന്നതായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാറും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വിവരം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചെങ്കിലും ആരോപണം അടിസ്ഥാന രഹിതമാണെന്ന മറുപടിയാണ് നല്‍കിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. 

തങ്ങള്‍ യഥാസമയം പരാതി നല്‍കിയില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞത്. ഈ വാദം തെറ്റാണ്. തൃശൂരിലെ മുഖ്യ വരണാധികാരിയായ ജില്ല കളക്ടര്‍ വിആര്‍ കൃഷ്ണദേജ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ തെറ്റിദ്ധരിപ്പിച്ചതായി സംശയമുണ്ട്. 

തൃശ്ശൂർ പാർലമെൻറ്റ് മണ്ഡലത്തിലെ പല ഇടങ്ങളിലും മറ്റ് മണ്ഡലങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ വോട്ട് ചേർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാർഥിയായിരുന്ന തന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയിരുന്ന കെ പി രാജേന്ദ്രൻ ആണ് 25- 03- 2024 ആ പരാതി നൽകിയത്. ആളുകളുടെ പേരുകൾ സഹിതമുള്ള പരാതിയും രണ്ടാമതും നൽകിയിരുന്നു. അതുകൊണ്ടുതന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ ആക്ഷേപം അടിസ്ഥാനരഹിതവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത് ആരെ സംരക്ഷിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അത്ര ശെരിയായിട്ടുള്ള നടപടിയല്ല. ആദ്യ കരട് പട്ടികയ്ക്ക് ശേഷമാണ് പുതിയ വോട്ടുകൾ ബിജെപിക്കാർ ചേർത്തത്. ഒരാൾക്ക് ഒരു സ്ഥലത്ത് വീടുണ്ട് എന്ന കാരണത്താൽ മാത്രം അവിടുത്തെ വോട്ടർ ആകില്ലെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

Congress leader K Muraleedharan has alleged large-scale irregularities in the Thrissur Lok Sabha elections He claimed that similar to the voter list tampering in Karnataka irregularities occurred in Thrissur as well According to him over 50000 fake votes were added mainly linked to local apartment complexes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  4 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  4 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  4 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  4 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  4 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  4 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  4 days ago