HOME
DETAILS

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

  
August 09 2025 | 16:08 PM

Kuwait Court Jails Man for 3 Years Over Obscene Snapchat Video

കുവൈത്ത് സിറ്റി: സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പൗരന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. ഇയാള്‍ ധാര്‍മ്മികത ലംഘിക്കുകയും മറ്റുള്ളവരെ ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. കോടതി ഇയാള്‍ക്ക് മൂന്നു വര്‍ഷം കഠിനതടവും 5,000 കുവൈത്ത് ദീനാര്‍ പിഴയും വിധിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം വകുപ്പ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ ഇയാള്‍ അധാര്‍മിക പ്രവൃത്തികള്‍ ചെയ്തതായും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തെറ്റായ കാര്യങ്ങള്‍ പരസ്യമായി പ്രോത്സാഹിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

തെളിവായി പ്രോസിക്യൂട്ടര്‍മാര്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡിംഗുകളും ഇലക്ട്രോണിക് സന്ദേശങ്ങളും ഹാജരാക്കി. ഇത് ഇയാളുടെ ഉദ്ദേശ്യത്തിന്റെയും പ്രവൃത്തികളുടെയും തെളിവായി കോടതി സ്വീകരിക്കുകയായിരുന്നു.

സൈബര്‍ ക്രൈം വകുപ്പ് അവരുടെ റിപ്പോര്‍ട്ടില്‍ ഈ പോസ്റ്റുകളെ 'സാമൂഹിക മൂല്യങ്ങളുടെ നഗ്‌നമായ ലംഘനം' എന്നും 'നിയമത്തിന്റെ ഗുരുതരമായ ലംഘനം' എന്നുമാണ് വിശേഷിപ്പിച്ചത്. സമാനമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യത്തിന്റെ ധാര്‍മ്മിക ഘടന സംരക്ഷിക്കുന്നതിനും പരമാവധി ശിക്ഷ നല്‍കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രതിക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടാകും.

 

A Kuwait court has sentenced a man to three years in prison for sharing an obscene video on Snapchat, reinforcing the country’s strict cybercrime laws.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ പ്രായത്തിലും എന്നാ ഒരിതാ...'; 79 കാരനായ ട്രംപിന് 65 കാരന്റെ ഹൃദയാരോഗ്യം; അസാധാരണ ആരോഗ്യമെന്ന് ഡോക്ടര്‍മാര്‍

International
  •  3 days ago
No Image

ഭക്ഷ്യവിഷബാധ: അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി ADAFSA

uae
  •  3 days ago
No Image

എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങള തെരഞ്ഞെടുത്ത് കോൾ പാൽമർ; ആദ്യ മൂന്നിൽ ക്രിസ്റ്റ്യാനോയില്ല, മെസ്സി ഒന്നാമൻ

Football
  •  3 days ago
No Image

ഗ്ലോബൽ വില്ലേജ് 30ാം സീസൺ ബുധനാഴ്ച (2025 ഒക്ടോബർ 15) ആരംഭിക്കും; ടിക്കറ്റ് നിരക്ക്, തുറക്കുന്ന സമയം തുടങ്ങി നിങ്ങളറിയേണ്ട പ്രധാന കാര്യങ്ങൾ‌

uae
  •  3 days ago
No Image

'എനിക്ക് തരൂ എന്ന് പറഞ്ഞിട്ടില്ല, അവരെന്നെ വിളിച്ചു'; സമാധാന നൊബേലില്‍ പ്രതികരണവുമായി ട്രംപ്

International
  •  3 days ago
No Image

ഭാര്യ ഒളിച്ചോടി, മദ്യപിച്ചെത്തിയ അച്ഛന്‍ മൂന്ന് മക്കളെ കഴുത്തറത്ത് കൊലപ്പെടുത്തി

National
  •  3 days ago
No Image

അബൂദബിയിലെ പ്രധാന റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടും: ഗതാഗതക്കുരുക്കിന് സാധ്യത; യാത്രക്കാർക്ക് മുന്നറിയിപ്പ്

uae
  •  3 days ago
No Image

കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 days ago
No Image

36 വർഷത്തിലധികമായി പ്രവാസി; ഖത്തറിൽ മലയാളി മരിച്ചു

qatar
  •  3 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തി; 26 കാരന് 10 വർഷം തടവും, നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  3 days ago