HOME
DETAILS

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

  
Web Desk
August 09 2025 | 16:08 PM

Dharali Uttarakhand flash flood state government announced emergency financial helP

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റു നടപടികൾക്കുമായി റവന്യൂ സെക്രട്ടറിയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും പുഷ്കർ സിങ് ധാമി അറിയിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിനെ നടുക്കിയ ദുരന്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ ധാരാലിയില്‍ ഹര്‍സില്‍ സൈനിക ക്യാമ്പില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ധാരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ച് പോയിരുന്നു. ധാരാലി ഗ്രാമത്തില്‍ മാത്രം 200 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍. 

എന്നാല്‍ ആറുപേര്‍ മാത്രമാണ് മരിച്ചതെന്നും, 50ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ വാദം. കണക്കുകളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തരാഖണ്ഡ് എസ്പി പറഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ട് രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. 

400 പേരോളം ധാരാലി ഗ്രാമത്തില്‍ താമസിച്ചിരുന്നു. സ്ഥിര താമസക്കാരല്ലാത്ത ടൂറിസ്റ്റുകള്‍ വേറെയുമുണ്ട്. ഗ്രാമത്തിന്റെ പകുതിയോളം ഒലിച്ച് പോയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തബാധിത പ്രദേശത്തെ ആരം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

After a cloudburst in Dharali Uttarakhand caused a flash flood the state government announced emergency financial help Chief Minister Pushkar Singh Dhami said people who lost their homes will get 5 lakh for rehabilitation and families of those who died will also receive 5 lakh



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  a day ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  a day ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  a day ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  a day ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  a day ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി

International
  •  a day ago
No Image

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

Kerala
  •  a day ago