HOME
DETAILS

കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും

  
August 09, 2025 | 11:23 AM

seven died include two children in wall collapsed delhi

ന്യൂഡൽഹി: ഡൽഹിയിലെ ഹരി നഗറിൽ ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. ഷബീബുൾ (30), റബീബുൾ (30), മുട്ടു അലി (45), റുബീന (25), ഡോളി (25), റുഖ്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂരിലാണ് അപകടം.

കനത്ത മഴയെത്തുടർന്ന് ഒരു കെട്ടിടത്തിന്റെ മതിൽ നിരവധി ജുഗ്ഗികളുടെ മുകളിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. തകർന്നത് ഒരു ക്ഷേത്രത്തിന്റെ മതിൽ ആണെന്നും വിവരം ഉണ്ട്. വലിയ മതിൽ വീണതോടെ ജുഗ്ഗികൾക്ക് അകത്തുണ്ടായിരുന്ന എട്ട് പേർ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു.

രാവിലെ 9.16 ന് സംഭവത്തെക്കുറിച്ച് അഗ്നിശമന സേനയ്ക്ക് ഒരു കോൾ ലഭിച്ചു. തുടർന്ന് മൂന്ന് ഫയർ ട്രക്കുകൾ പൊലിസ് സംഘങ്ങൾക്കൊപ്പം സ്ഥലത്തെത്തിയതായി ഡൽഹി ഫയർ സർവിസ് അറിയിച്ചു. പിന്നാലെ മണ്ണിനടിയിൽ ഉള്ളവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് പേർ മരണപ്പെടുകയായിരുന്നു.

അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മതിൽ തകരാനിടയാക്കിയ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ രാത്രിയിലിടനീളം കനത്ത മഴയാണ് ഡൽഹിയിൽ പെയ്യുന്നത്. ഇത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ സഫ്ദർജംഗിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രത്തിൽ 78.7 മില്ലിമീറ്റർ മഴയും, പ്രഗതി മൈതാനത്ത് 100 മില്ലിമീറ്റർ മഴയും, ലോധി റോഡിൽ 80 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Seven people, including two children, two women, and three men, died when a wall collapsed this morning in Hari Nagar, Delhi, following heavy rainfall. The deceased have been identified as Shabibul (30), Rabibul (30), Muttu Ali (45), Rubeena (25), Dolly (25), Rukhsana (6), and Haseena (7). The incident occurred in Jaitpur, Southeast Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  5 days ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

സഞ്ജു തുടരും, സൂപ്പർ താരങ്ങൾ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  5 days ago
No Image

'രാത്രിയിൽ ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷ്ടിക്കും; അതാണ് ലഹരി': നീലേശ്വരത്ത് കുട്ടിക്കള്ളൻ പൊലിസ് പിടിയിൽ

crime
  •  5 days ago
No Image

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

National
  •  5 days ago
No Image

'സായിദ് ആന്‍ഡ് റാഷിദ്' കാമ്പയിന്‍; ദേശീയ മാസത്തില്‍ രാജ്യത്തെത്തുന്നവര്‍ക്ക് സര്‍പ്രൈസുമായി യുഎഇ

uae
  •  5 days ago
No Image

'ബുള്ളറ്റ്, അല്ലെങ്കിൽ രണ്ടുലക്ഷം' സ്ത്രീധനം ചോദിച്ച് മർദനം; വിവാഹപ്പിറ്റേന്ന് നവ വധുവിനെ മർദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ

crime
  •  5 days ago
No Image

ബെംഗളൂരുവിൽ കോടികളുടെ ലഹരിവേട്ട; രണ്ട് വിദേശികൾ അറസ്റ്റിൽ

crime
  •  5 days ago
No Image

പിഎം ശ്രീ വിവാദം: കേന്ദ്ര-സംസ്ഥാന ചർച്ചകൾക്ക് മധ്യസ്ഥന്റെ പങ്കുവഹിച്ചത് ജോൺ ബ്രിട്ടാസ് എം.പി; വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

National
  •  5 days ago