
'രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ആര്.എസ്.എസ്സുകാര്‍' സമര പോരാളികളെ പ്രശംസിച്ച് രംഗത്തെത്തിയ മോദിയെ ചരിത്രം ഓര്‍മിപ്പിച്ച് ജയറാം രമേശ്

ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യാ വാര്‍ഷിക വേളയില്‍ മഹാത്മാ ഗാന്ധിയെയും മറ്റു സ്വാതന്ത്ര്യ സമര പോരാളികളേയും പ്രശംസിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചരിത്രം ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. സ്വതന്ത്ര്യ സമരത്തിന്രെ പല ഘട്ടങ്ങളേയും നഖസിഖാന്തം എതിര്‍ത്ത് ആര്.എസ്.എസ് നിലപാട് തുറന്നു കാട്ടിയാണ് അദ്ദേഹം മോദിയെ ചരിത്രം ഓര്‍മിപ്പിക്കുന്നത്. 1942ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ആര്.എസ്.എസ് എതിര്‍ത്തിരുന്നുവെന്ന് ജയറാം രമേശ് എക്സില്‍ കുറിക്കുന്നു. മോദിയുടെ ട്വീറ്റിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
'ബാപ്പുവിന്റെ പ്രചോദനാത്മകമായ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത എല്ലാ ധീരന്മാരെയും ഞങ്ങള്‍ അകമഴിഞ്ഞ നന്ദിയോടെ ഓര്‍ക്കുന്നു. അവരുടെ ധൈര്യം സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തില്‍ എണ്ണമറ്റ ആളുകളെ ഒന്നിപ്പിച്ച ദേശസ്നേഹത്തിന്റെ ഒരു തീപ്പൊരി കത്തിച്ചു' മോദി എക്സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
We remember with deep gratitude all those brave people who, under the inspiring leadership of Bapu, took part in the Quit India Movement. Their courage lit a spark of patriotism that united countless people in the quest for freedom.
— Narendra Modi (@narendramodi) August 9, 2025
'1942 ഓഗസ്റ്റ് 8 ന് രാത്രി, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. തുടര്‍ന്ന് മഹാത്മാഗാന്ധി തന്റെ പ്രസിദ്ധമായ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന പ്രസംഗം നടത്തി, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
1942 ഓഗസ്റ്റ് 9 ന് പുലര്‍ച്ചെ, ഉന്നത കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ഗാന്ധിജിയെ 1944 മെയ് 6 വരെ പൂനെയിലെ ആഗാ ഖാന് കൊട്ടാരത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. നെഹ്റു, പട്ടേല്‍, ആസാദ്, പന്ത്, മറ്റ് നേതാക്കള്‍ എന്നിവരെ അഹമ്മദ്നഗര്‍ ഫോര്‍ട്ട് ജയിലിലേക്ക് അയച്ചു, അവിടെ അവര്‍ 1945 മാര്‍ച്ച് 28 വരെ തടവില്‍ കഴിഞ്ഞു.
നെഹ്റുവിനെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന്റെ ഒമ്പതാമത്തെ അറസ്റ്റായിരുന്നു. 1921 നും 1945 നും ഇടയില്‍ ആകെ ഒമ്പത് വര്‍ഷം അദ്ദേഹം ജയിലില്‍ കിടന്നു. അഹമ്മദ്നഗര്‍ ജയിലിലായിരുന്നു അദ്ദേഹം തന്റെ അനശ്വര കൃതിയായ ദി ഡിസ്കവറി ഓഫ് ഇന്ത്യ എഴുതിയത്.
കോണ്‍ഗ്രസ് നേതൃത്വം മുഴുവന്‍ ജയിലിലായിരുന്നപ്പോള്‍, രാജ്യം മുഴുവന്‍ പ്രക്ഷോഭത്തിന്റെ പിടിയിലായിരുന്നപ്പോള്‍, ആര്.എസ.്എസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ സജീവമായി എതിര്‍ത്തു. ഏഴ് വര്‍ഷത്തിന് ശേഷം, അതേ സംഘടന ഇന്ത്യന്‍ ഭരണഘടനയെ എതിര്‍ക്കുകയായിരുന്നു' ജയറാം രമേശ് എക്സില്‍ കുറിച്ചു.
Late at night on August 8, 1942, the All India Congress Committee passed the historic Quit India resolution. Thereafter Mahatma Gandhi gave his iconic Do or Die speech heralding the launch of the Quit India movement.
— Jairam Ramesh (@Jairam_Ramesh) August 9, 2025
In the very early hours of Aug 9th, 1942, the top leadership…
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോടുള്ള ആര്.എസ്.എസ് എതിര്‍പ്പ് വ്യക്തമായി രേഖപ്പെടുത്തിയിട്ടണ്ട്. അത് വി.ഡി. സവര്‍ക്കറുടെ ഹിന്ദു മഹാസഭയുടെ പക്ഷം ചേര്‍ന്നു.
അതില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് വെറുപ്പ് തോന്നുകയും 1942 ഓഗസ്റ്റ് 17 ന് റേഡിയോയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തിരുന്നു
'ജിന്നയോടും സവര്‍ക്കറോടും ബ്രിട്ടീഷുകാരുമായി ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുന്ന എല്ലാ നേതാക്കളോടും നാളെ ലോകത്ത് ബ്രിട്ടീഷ് സാമ്രാജ്യം ഉണ്ടാകില്ലെന്ന് ഒരിക്കല്‍ കൂടി മനസ്സിലാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു... ഇങ്ക്വിലാബ് സിന്ദാബാദ്.'
ബി.ജെ.പിയുടെ ഉത്ഭവസ്ഥാനമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജിയും 1942ലെ പ്രസ്ഥാനത്തെ എതിര്‍ത്തിരുന്നു.
ഇന്നത്തെ സംഘം ആ ചരിത്രത്തെ തിരുത്തിയെഴുതാന്‍ ശ്രമിച്ചിട്ടുണ്ട്, അതില്‍ ആര്.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൈതൃകം ബി.ജെ.പി കയ്യടക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടുന്നു.
On the anniversary of the Quit India Movement, Prime Minister Narendra Modi praised Mahatma Gandhi and India’s freedom fighters. In response, Congress leader Jairam Ramesh reminded Modi of the RSS’s historical opposition to the movement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജഗ്ദീപ് ധന്‍ഖര്‍ എവിടെ? വിരമിച്ച ശേഷം കാണാനില്ലെന്ന് കപില്‍ സിബല്‍; ചോദിച്ച വക്താവിനെ ബിജെപി പുറത്താക്കി
National
• a day ago
'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍
National
• a day ago
ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്
International
• a day ago
ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി
National
• a day ago
ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല
uae
• a day ago
ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a day ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• a day ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• a day ago
ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
International
• 2 days ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• 2 days ago
തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്
Kerala
• 2 days ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• 2 days ago
ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി
uae
• 2 days ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 2 days ago
കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• 2 days ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 2 days ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 2 days ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 2 days ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 2 days ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 2 days ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 2 days ago