Two people died in an accident on the National Highway at Padikkal when a mini-lorry rammed into the rear of a lorry carrying stones. The deceased have been identified as Muhammad Hanifa from Padapparamba and Anwar from Randathani.
HOME
DETAILS
MAL
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 09, 2025 | 10:45 AM
മലപ്പുറം: ദേശീയ പാതയിൽ പടിക്കലിൽ ലോറി കൂട്ടിയിടിച്ചയുണ്ടായ അപകടത്തിൽ രണ്ട് മരണം. കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ അൽപ്പസമയം മുൻപ് മരിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."