കര്‍ഷകര്‍ക്ക് പ്രിയം വഴുതനകൃഷി
പട്ടഞ്ചേരി : പെരുമാട്ടിയിലും പട്ടഞ്ചേരിയിലും വഴുതനകൃഷി പരീക്ഷിക്കുന്ന കര്‍ഷകര്‍ കൂടുന്നു. രണ്ടു പഞ്ചായത്തുകളിലുമായി 46 കര്‍ഷകരാണ് ഇത്തവണ അര ഏത്തര്‍ വീതം വഴുതനകൃഷിചെയുവാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
ചോളം, തക്കാളി, നെല്ല് എന്നിവ വിളയിക്കുന്ന കൃഷിയിടങ്ങളിലാണ് ഇത്തവണ വഴുതനകൃഷിയിറക്കുവാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
മഴക്കുമുമ്പേ കിണറുകളില്‍നിന്നും വെള്ളം പമ്പ്‌ചെയ്ത് മണ്ണൊരുക്കല്‍ ആരംഭിച്ച് കര്‍ഷകര്‍ വിത്തറക്കിയ സമയങ്ങളില്‍ ജലസേചനത്തിന് പ്രയാസകരമായെങ്കിലും നിലവില്‍മഴയുണ്ടായത് വലിയ അനുഗ്രഹമാണെന്ന് വഴുതന കര്‍ഷകനായ നന്ദിയോട്്് ആറുമുഖം പറയുന്നു.
മറ്റുവിളകളെക്കാള്‍ വഴുതനക്ക് കീടബാധ വര്‍ദ്ധിക്കുമെങ്കിലും ഇവയെ നിയന്ത്രിക്കുവാന്‍ കൃഷിവകുപ്പിനെയും തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷക കൂട്ടായ്മകളെയും ആശ്രയിച്ചാണ് വഴുതന കൃഷിയിലേക്കിറങ്ങിയതെന്നും വിജയകരമായാല്‍ തുടര്‍ന്നും ഇത്തരം കൃഷിരീതി വ്യാപിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. നിലവിലെ വഴുതനകൃഷിയിടങ്ങള്‍ പൂത്തുതുടങ്ങിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."