HOME
DETAILS

ഭിന്നശേഷി ജീവനക്കാരുടെ തൊഴില്‍ സംവരണം അട്ടിമറിക്കുന്നു

  
backup
March 10 2019 | 19:03 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4

#ജലീല്‍ വടകര


കണ്ണൂര്‍: ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സംവരണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഇവര്‍ക്കുള്ള പ്രമോഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണു സര്‍ക്കാര്‍ യാതൊരു കാരണവുമില്ലാതെ നിരസിക്കുന്നത്. ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പ്രമോഷന് ഉത്തരവിട്ട സുപ്രിംകോടതി വിധിക്കെതിരെയാണ് സര്‍ക്കാരിന്റെ നടപടി. ഇതോടെ വര്‍ഷങ്ങളായി പ്രമോഷന്‍ കാത്തുകഴിയുന്ന ഒരുപറ്റം ഭിന്നശേഷിക്കാര്‍ പ്രതിസന്ധിയിലായി.


1995ല്‍ സുപ്രിംകോടതി സര്‍ക്കാര്‍ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്കായി മൂന്നുശതമാനം സംവരണം ഏര്‍പ്പെടുത്തുകയും പിന്നീട് അതില്‍ തന്നെ ഭേദഗതി വരുത്തി അവര്‍ക്കായി പ്രമോഷന്‍ സംവരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിധി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങള്‍ കോടതി വിധി അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമ്പോഴും കേരളസര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ താല്‍പര്യമില്ലെന്ന നിലപാടാണ്. ഇതിനെതിരെ നിരവധിപേര്‍ പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.


2016ല്‍ ഭേദഗതി ചെയ്ത ഈ വിധി പ്രകാരം പ്രമോഷന്‍ തസ്തികകളായ എ,ബി ക്ലാസില്‍ സംവരണം നല്‍കി കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ മറ്റുള്ള സംസ്ഥാനങ്ങളെ പോലെ കേരളത്തിനും ഇതു ബാധകമാണെങ്കിലും അവഗണന മാത്രമാണു നേരിട്ടതെന്നു ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍ (ഡി.എ.ഇ.എ) ആരോപിക്കുന്നു.
1995ലെ പേഴ്‌സന്‍സ് വിത്ത് ഡിസേബിലിറ്റീസ് (തുല്യ അവസരവും സമ്പൂര്‍ണ പങ്കാളിത്തവും) ആക്റ്റ് പ്രകാരം സര്‍ക്കാര്‍ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്കായി മൂന്നുശതമാനത്തില്‍ കുറയാതെ സംവരണം നല്‍കി. ഇത് നടപ്പാക്കാന്‍ ഓരോ സംസ്ഥാന സര്‍ക്കാരും ബാധ്യസ്ഥരാണെന്നിരിക്കെയാണ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്നതെന്നു ഡി.എ.ഇ.എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആനന്ദ് നാറാത്ത് പറയുന്നു. നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ മെമ്മോറാണ്ടമനുസരിച്ച് എന്‍ട്രി കാഡറ്റില്‍ (സി, ഡി ക്ലാസ് തസ്തിക) മാത്രമേ സംവരണം ഏര്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതോടെ പ്രമോഷനും ആ ഗണത്തില്‍ മാത്രമേ സാധ്യമാകൂവെന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.


എന്നാല്‍ മുന്‍പ് സമര്‍പ്പിച്ച ഹരജി പരിശോധിച്ച കോടതി 2016ല്‍ ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ തസ്തികകള്‍ ഉള്‍ക്കൊള്ളുന്ന എ, ബി ക്ലാസുകളിലും സംവരണം നല്‍കി ഉത്തരവിടുകയായിരുന്നു. എന്നാല്‍ സുപ്രിംകോടതി വിധി അനുസരിച്ചുള്ള പുനഃക്രമീകരണം സര്‍ക്കാര്‍ നടത്തുകയോ വിധി നടപ്പാക്കുകയോ ഇതുവരെ ചെയ്തിട്ടില്ലെന്ന് 25 വര്‍ഷമായി അധ്യാപക മേഖലയില്‍ ജോലി ചെയ്തുവരുന്ന ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago