HOME
DETAILS
MAL
ബഹ്റൈനിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ച 384 രോഗികളിൽ 288 പേരും പ്രവാസികൾ
backup
May 16 2020 | 03:05 AM
മനാമ: ബഹ്റൈനിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ച 384 കോവിഡ് രോഗികളിൽ 288 പേരും പ്രവാസികളെന്ന് റിപ്പോർട്ട്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചാണിത്.
ഇതോടെ നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3932 ആയി. ഇവരിൽ ഗുരുതരാവസ്ഥയിലുള്ളത് 3 പേർ മാത്രമാണ്. അതിനിടെ രാജ്യത്ത് 287 പേർക്ക് വെളിയാഴ്ച രോഗ വിമുക്തി ലഭിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2640 ആയി ഉയർന്നു. വെള്ളിയാഴ്ച വരെ രാജ്യത്ത് 222542 പേരിലാണ് കോവിഡ് ടെസ്റ്റ് നടന്നതെന്നും ബഹ്റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."