HOME
DETAILS
MAL
അഫ്ഗാനിലെ ആക്രമണം; പിന്നില്‍ ഐ.എസെന്ന് അമേരിക്ക
backup
May 16 2020 | 03:05 AM
വാഷിങ്ടണ്‍: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഫ്ഗാനില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ഐ.എസെന്ന് അമേരിക്ക.
കാബൂളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 24 പേര് മരിച്ച ആശുപത്രിയിലെ ആക്രമണത്തിനു പിന്നിലും പൊലിസ് ഉദ്യോഗസ്ഥന്റെ സംസ്കാരത്തിനിടെയുണ്ടായ ആക്രമണത്തിനു പിന്നിലും താലിബാന് അല്ലെന്നു വ്യക്തമാക്കിയ അമേരിക്കന്‍ സ്പെഷല്‍ റെപ്രസന്റേറ്റീവ് സല്‍മാ ഖലീല്‍സാദ്, താലിബാനുമായുള്ള സമാധാന ശ്രമങ്ങള്‍ തുടരണമെന്ന് അഫ്ഗാന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."