വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
നിലമ്പൂര്‍: ഒളിവിലായിരുന്ന വധശ്രമക്കേസിലെ പ്രതികളിലൊരാള്‍ അറസ്റ്റില്‍. നിലമ്പൂര്‍ ഇയ്യംമട വല്ലപ്പുഴ പൂളക്കളങ്ങര ഷബീബ് റഹ്മാനെ(26) യാണ് നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം.
വീട്ടിക്കുത്ത് റോഡിലെ ബൈപാസ് ജങ്ഷനില്‍ വച്ച് ചന്തക്കുന്നിലെ റഷീദ് എന്നയാളെ അറസ്റ്റിലായ ഷബീബും മറ്റു രണ്ടുപേരും ചേര്‍ന്ന് മര്‍ദിക്കുകയും കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് വധശ്രമത്തിനെത്തിരെ പൊലിസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷബീബിനെ ഇന്നലെ വല്ലപ്പുഴയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളില്‍ നിലമ്പൂര്‍ തുപ്പിനിക്കാടന്‍ ജംഷീര്‍ (27) ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി നിലമ്പൂര്‍ ജനതപടിയിലെ അക്കരപീടിക ഷഫീഖിനെ(26) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."